ദുബായ് : പത്താം തരം തുല്ല്യതാ കോഴ്സ് ആറാം ബാച്ച് റജിസ്റ്ററേഷന്‍ ദുബായ് കെ. എം. സി. സി. യിൽ തുടരു ന്നു എന്ന് സംഘാ ടകർ അറി യിച്ചു.
സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്ല്യതാ പരീക്ഷ പാസ്സായ വര്‍ക്കും സ്കൂളില്‍ ഏഴാം തരം പാസ്സാവു കയും എന്നാല്‍ പത്താം തര ത്തിനു മുമ്പ് പഠനം നിർത്തു കയും ചെയ്ത വർക്കും 2011 ലോ അതിന് മുമ്പോ എസ്. എസ്. എൽ. സി. പരീക്ഷ എഴുതി പരാ ജയ പ്പെട്ട വക്കും ഈ കോഴ്സിൽ ചേരാം.
വിവിധ കാരണ ങ്ങളാൽ പഠനം പൂർത്തി യാ ക്കുവാന്‍ കഴി യാതെ ഗൾഫ് രാജ്യ ങ്ങളില്‍ വന്നു ജോലി ചെയ്യു ന്ന പ്രവാസി കള്‍ ക്ക് തുടര്‍ വിദ്യാഭ്യാസ ത്തിനും അതിലൂടെ ഉയര്‍ന്ന ജോലി കരസ്ഥ മാക്കു വാനും സാധിക്കും.
2017 സെപ്റ്റംബര്‍ 30 വരെ യാണ് റജിസ്റ്റ റേഷന്‍ കാലാ വധി. അപേക്ഷാ ഫോറം സംസ്ഥാന സാക്ഷരതാ മിഷ ന്റെ വെബ് സൈറ്റിൽ നിന്നും ഡൌൺ ലോഡ് ചെയ്യാം.
വിശദ വിവരങ്ങള്‍ക്ക് ദുബായ് കെ. എം. സി. സി. അൽ ബറാഹ ഓഫീസിലോ (04 – 27 27 773) എം. ഷഹീർ (050 – 715 2021), അഡ്വ. സാജിദ് അബൂ ബക്കർ (050 – 578 0225) എന്നി വരു മായോ ബന്ധ പ്പെടാ വുന്ന താണ്.
- എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ
- പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്
- പത്താം തരം തുല്യതാ കോഴ്സ് : രജിസ്ട്രേഷന് അബുദാബിയിലും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം