ദുബായ്: എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മ യായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അത്തപ്പൂക്കള മല്‍സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒരുക്കിയ പൂക്കളം ഒന്നാമതായി.
ഓണാഘോഷം, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഉമ കണ്‍വീനര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടികളില്‍ ഉമ ഓണം – 2010 കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഉമ ജോ. കണ്‍വീനര്‍ അബ്ദുള്‍ കലാം, ഉമ ഓണം ജോ. കണ്‍വീനര്‍ ഗുരുകുലം വിജയന്‍ എന്നിവര്‍ സംസാരിച്ചു.
അത്തപ്പൂക്കള മത്സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒന്നാം സ്ഥാനം നേടി. എമിറേറ്റ്സ് ആര്‍ട്‌സ് സെന്‍റര്‍ രണ്ടാം സ്ഥാനവും, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. ലത്തീഫ് മമ്മിയൂര്‍ രചിച്ച് ഷാനവാസ് ചാവക്കാട് സംവിധാനം നിര്‍വഹിച്ച ‘ജയകേരളം’ എന്ന ചിത്രീകരണം ഭാവനാ അംഗങ്ങള്‍ അവതരിപ്പിച്ചു.
- pma
(അയച്ചു തന്നത് : സുലൈമാന്‍ തണ്ടിലം)
ഭാനനയ്ക്കു അഭിനന്ദനം
ചിത്രീകരണം ‘ജയകേരളം’ വളരെ ആസ്വാദ്യകരമായിരുന്നു.
ലളിതമായ ഗുണപാOം.
മൂല്യാധിഷ്ഠിതമായ ജീവിത സന്ദേശം.
രക്തം തിളക്കുന്ന വിപ്ലവ വീര്യം.
അഭിമാനം കൊള്ളിക്കുന്ന ദേശ സ്നേഹം.
സദസ്സ്യരെ ഒന്നടങ്കം ഹര്‍ഷപുളകിതരാക്കിയ അനര്‍ഗ്ഘ നിമിഷങ്ങള്‍.
ഭാവനയുടെ ഓണാഘോഷങ്ങള്‍ അതീവ ഹൃദ്യമായിരുന്നു.
ഒന്നായാല്‍ നന്നായി–നന്നായാല്‍ ഒന്നായി.
ഭാവനാ അംഗങ്ങള്‍ക്കു അനുമോദനങ്ങള്‍….
-ഗോപു