അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട ‘സബ്പ്രൈം’ പ്രതി സന്ധിയും യൂറോപ്പില്‍ വീശിയടിച്ച ‘സോവറിന്‍ ടെബ്റ്റ്’ പ്രതി സന്ധിയും ഇന്‍ഡ്യന്‍ രൂപ യുടെ മൂല്യ ശോഷണ വുമെല്ലാം ലോക മുതലാളിത്ത ചങ്ങല യുടെ വിവിധ കണ്ണി കളില്‍ പ്രത്യക്ഷ പ്പെടുന്ന പ്രതി സന്ധികളാണ് എന്നു ഡോ. വി. വേണു ഗോപാല്‍ അഭിപ്രായപ്പെട്ടു.
പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്? എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുക യാരുന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍.
ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാന പരമായി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി യാണ്. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷി യില്ലാത്ത വ്യവസ്ഥയായി കൊടിയ മത്സര ത്തില്‍ അധിഷ്ടിതമായ മുതലാളിത്ത്വം മാറി യിരിക്കുന്നു. മുതലാളിത്ത ത്തിന്റെ ഈ ആന്തരിക പ്രതിസന്ധി കമ്പോള വികസന ത്തിനുള്ള ശക്തി ക്ഷയിപ്പിച്ചിരിക്കുന്ന തിനാല്‍ സാധാരണ ക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിത ത്തിലാഴ്ത്താനും സാമൂഹിക സുരക്ഷാ നടപടി കള്‍പോലും കവര്‍ന്നെടുക്കാനും സര്ക്കാരുകളെ പ്രേരിപ്പിക്കുക യാണ് ഡോ. വി. വേണുഗോപാല്‍ തുടര്‍ന്നു പറഞ്ഞു.
ഫൈസല്‍ ബാവ അദ്ധ്യക്ഷനായ സെമിനാര്‍ വി. ടി. വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റ്റി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. ധനേഷ് കുമാർ, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന, സാമ്പത്തികം, സാംസ്കാരികം