അബുദാബി: പ്രവാസി സമൂഹത്തെ ആകെ ഞെട്ടിച്ച ഒരു വന്‍ ദുരന്ത മായിരുന്നു 2010 മെയ് 22 ന് മംഗലാപുരത്ത് സംഭവിച്ചത്. വിമാന അപകടത്തില്‍ പ്പെട്ട വരുടെ കുടുംബാംഗ ങ്ങളെ നാട്ടില്‍ എത്തിക്കുന്ന തില്‍ വീഴ്ച വരുത്തി യത് മുതല്‍ ആരംഭിച്ച എയര്‍ ഇന്ത്യ യുടെ ക്രൂരത, നഷ്ട പരിഹാരം വിതരണം ചെയ്യുന്നതില്‍ വരെ തുടരുകയാണ്.
ദുരന്തത്തില്‍ പൊലിഞ്ഞു പോയവരുടെ ജീവന് പകരം വെക്കാന്‍ മറ്റൊന്നും കൊണ്ടും കഴിയില്ലാ എങ്കിലും, നഷ്ട പരിഹാര തുക ലഭിക്കേണ്ടത് ബന്ധുക്കളുടെ അവകാശമാണ്.
അപകടത്തില്‍, കുടുംബത്തിന്‍റെ അത്താണി നഷ്ടമായ വരുടെ അജ്ഞത യും കഷ്ടപ്പാടുകളും ദാരിദ്ര്യവും ചൂഷണം ചെയ്ത്, നഷ്ട പരിഹാര തുക പരമാവധി വില പേശി ഒതുക്കി തീര്‍ക്കാനുള്ള ഗൂഡാലോചന യാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ കുടുംബാംഗങ്ങളും ആശ്രിതരും സമര രംഗത്താണ്.
അന്താരാഷ്‌ട്ര വ്യോമയാന നിയമങ്ങള്‍ക്ക് അനുസൃതമായി നഷ്ട പരിഹാര തുക വിതരണം ചെയ്യാന്‍ ഉത്തരവാദിത്വ പ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടി യിരിക്കുന്നു. ഈ സമര രംഗത്തുള്ള വരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ പ്രബല പ്രവാസി കൂട്ടായ്മ യായ വടകര എന്‍. ആര്‍. ഐ. ഫോറം ഒരു ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 9 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേരുന്ന ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ എല്ലാ പ്രവാസി സുഹൃത്തു ക്കളുടെയും കൂട്ടായ്മ കളുടെയും സജീവ സാന്നിദ്ധ്യം ഉണ്ടാകണം എന്ന് വടകര എന്‍. ആര്‍. ഐ. ഫോറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രസിഡന്‍റ് എന്‍. കുഞ്ഞഹമ്മദും ജനറല്‍ സിക്രട്ടറി ഇബ്രാഹിം ബഷീറും അറിയിച്ചു. വിവര ങ്ങള്‍ക്ക് വിളിക്കുക: 050 134 36 98
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം
നിങ്ങളുടെ പ്രവര്‍ത്തനം നന്നാവട്ടെ
മൊയ്തു