അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹുദരിയാത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച തലശ്ശേരി കാർണിവല്‍ 2023 സീസൺ-2 വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടി കളോടെ സമാപിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ് എം. ഡി. സൈനുൽ ആബിദ് മുഖ്യ അതിഥി ആയിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരുക്കിയ ‘സീതി സാഹിബ് എക്‌സലൻസി അവാർഡ്’ മണ്ഡല ത്തിലെ പത്ത് – പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രതിഭകള്‍ക്ക് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ. ലത്തീഫ് സമ്മാനിച്ചു. അര നൂറ്റാണ്ട് പ്രവാസ ജീവിതം പൂർത്തിയാക്കിയ എഞ്ചിനീയർ അബ്ദു റഹിമാനെ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.
മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അഷ്‌റഫ്, സുഹൈൽ ചങ്കരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ടി. വി. ഷഫീഖ്, സിയാദ്, ഇർഫാൻ, മുദസ്സിർ, സി. എച്ച്. ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അംഗങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ എന്നിവ കൊണ്ട് തലശ്ശേരി കാർണിവൽ 2023 സീസൺ- 2 വേറിട്ടതായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, ബഹുമതി, സംഘടന, സാംസ്കാരികം