അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം പതിനേഴാം വാർഷിക ആഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഒപ്പരം- 2019’ എന്ന കുടുംബ സംഗമം ശ്രദ്ധേയ മായി.
അബു ദാബി കോർണിഷ് റോഡിലെ ഹെറിറ്റേജ് പാർക്കിൽ വച്ച് നടന്ന പരി പാടി യിൽ പയ്യന്നൂർ സൗഹൃദ വേദി അംഗങ്ങളും കുടുംബാംഗങ്ങളു മായി നിരവധി പേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്ന വർക്കും പ്രത്യേക മായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
പ്രസിഡണ്ട് യു. ദിനേശ് ബാബു, ജനറൽ സെക്രട്ടറി കെ. കെ. ശ്രീവത്സൻ, മുൻ പ്രസിഡണ്ട് വി. ടി. വി. ദാമോദരൻ, ട്രഷറർ രാജേഷ് കോടൂർ തുടങ്ങിയവർ സംസാരിച്ചു.
വൈശാഖ് ദാമോദരൻ, രഞ്ജിത് പൊതുവാൾ, മുത്തലിബ്, സുരേഷ് പയ്യന്നൂർ, ജ്യോതിഷ് കുമാർ, അബ്ദുള്ള തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി.
പതിനേഴാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരി പാടി കൾ പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം നടത്തി വരിക യാണെന്ന് പ്രസിഡണ്ട് യു. ദിനേശ് ബാബു അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന