ദുബായ് : തളിപ്പറമ്പ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ഗേറ്റ്’ സംഘടിപ്പിച്ച ഏഴാമത് സെവൻസ് ഫുട് ബോള്‍ ടൂർണ്ണ മെന്റിൽ AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്‍ മാര്‍. ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീ യമായ ഒരു ഗോളിന് അള്ളാം കുളം യുണൈറ്റഡിനെ പരാജയപ്പെടു ത്തിയാണ് AK 47 തളിപ്പറമ്പ കിരീടം നില നിർത്തിയത്.
AK 47 തളിപ്പറമ്പ, മൈൽ സെവൻ, അള്ളാം കുളം F C, ഹൈവേ സ്പോർട്ടിംഗ്, ഡിഫെൻഡേർസ് കുപ്പം, സി. എച്ച്. സ്പോര്‍ട്ടിംഗ് നോർത്ത് കുപ്പം, സീതി സാഹിബ് സ്പോർട്ട്സ് ക്ലബ്ബ്, യെമ്പീസ് ചപ്പാരാ പ്പടവ് തുടങ്ങിയ ടീമു കളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഗേറ്റ് പ്രസിഡണ്ട് താഹിർ അലി അദ്ധ്യക്ഷത വഹിച്ചു. ദുബായ് പോലീസ് മേജർ നാസിർ അബ്ദുൽ അസീസ് അലി അബ്ദുള്ള അൽ ഹാജി, ക്യാപ്റ്റൻ മുഹമ്മദ് സബീൽ, അബ്ദുള്ള ഹുസൈനി, അബ്ദുൽ അസീസ് തുടങ്ങി യവർ മുഖ്യാതിഥികളായി സംബന്ധിച്ചു.
സംഘടക സമിതി ചെയർമാൻ ഓ. കെ. സിറാജ്, ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി, ട്രഷറർ ഹനീഫ് എന്നിവർ ചാമ്പ്യന്മാർ ക്കുള്ള ട്രോഫി യും ക്യാഷ് പ്രൈസും സമ്മാനിച്ചു.
തളിപ്പറമ്പ നഗര സഭ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ , കെ. വി. ടി. അഷ്‌റഫ്, അനീസ് എന്നിവർ റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാനങ്ങൾ നൽകി. മറ്റു വ്യക്തിഗത സമ്മാന ങ്ങളും പങ്കെടുത്ത ടീമുകൾക്കു ള്ള ഉപഹാരങ്ങളും അതിഥികളായി എത്തിയ പ്രമുഖ വ്യക്തിത്വ ങ്ങൾ സമ്മാനിച്ചു.
മുസ്തഫ കുറ്റിക്കോൽ, അമീർ എം. പി, അഷ്‌റഫ്, സുബൈർ, സൈഫു, സിറാജ് പാല ക്കോടൻ, കെ.കെ. ഷബീർ, കെ.ടി. മുഹമ്മദ് കുപ്പം, അൻവർ അള്ളാം കുളം, റഷീദ് കെ. കെ., ഇബ്രാഹിം പി.കെ., സഫർ മിസ്രി, റാഷിദ് കുപ്പം തുടങ്ങി യവർ നേതൃത്വം നൽകി. കെ. ടി. സുബൈർ സ്വാഗതവും സിറാജ് മാലിക്കാൻ നന്ദിയും പറഞ്ഞു.
യു.എ.ഇ.യിലെ തളിപ്പറമ്പ നിവാസികളുടെ സംഗമ വേദി യായി മാറി ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ്. ഈ മഹാ മേളയുടെ ഭാഗമാകുവാൻ നാട്ടിൽ നിന്നും നിരവധി പേർ ദുബായിൽ എത്തിച്ചേർന്നിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി