അബുദാബി : സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ ടീം അബുദബിന്‍സും ബ്ലഡ് ഡോണേഴ്സ് 4U (BD4U)വും സംയുക്തമായി അബുദാബി മുസഫ ഷാബിയാ പാർക്കിൽ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഡ്രൈവ്, ഡോക്ടർ ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതിയ ഒരു കാല്‍ വെപ്പു കൂടി നടത്തിക്കൊണ്ടാണ്ടീം അബുദബിന്‍സ് ഈ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന്‍റെ ഭാഗമായത്. രണ്ടു വൃക്കകളും തകരാരില്‍ ആയിട്ടുള്ള ഒരു പ്രവാസിക്ക് ചികില്‍സാ ചെലവിനുള്ള സമ്പത്തിക സഹായം ഫൈസൽ അദൃശ്ശേരി, ജാഫർ റബീഹ് ചേർന്നു അബുദാബി മലയാളി സമാജം മുന്‍ പ്രസിഡണ്ട് സലീം ചിറക്കലിനു ഇവിടെ വെച്ചു കൈമാറി.
BD4U അംഗങ്ങളായ സഹീർ എം. ഉണ്ണി, സഹർ, ടീം അബുദാബിസ് പ്രതി നിധികളായ നജാഫ് മൊഗ്രാൽ, ഷാമി പയ്യോളി, അജ്മൽ, ഷബീർ, അനീസ്, നൗഫൽ എന്നിവർ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം