അബുദാബി : ഇരുനൂറിൽ അധികം രാജ്യ ങ്ങളില്‍ നിന്നുള്ള വിവിധ മത ക്കാരായ ജന ങ്ങൾക്ക് സമാധാന പൂർണ്ണവും സുരക്ഷിതവു മായ ജീവിത സാഹചര്യം ഒരുക്കുന്ന യു. എ. ഇ. യാണ് സഹിഷ്ണത യുടെ തിളക്ക മാർന്ന മാതൃക യും പരിപാലന കേന്ദ്ര വും എന്ന് യു. എ. ഇ. സഹിഷ്‌ണുതാ വകുപ്പു മന്ത്രി ശൈഖ ലുബ്‌ന അൽ ഖാസിമി അഭി പ്രായപ്പെട്ടു.
അബുദാബി മാർത്തോമ്മാ ഇടവക യുടെ കൊയ്ത്തു ത്സവ ദിന ത്തിൽ, ഇടവക യുടെ സഹിഷ്ണത മാസാ ചരണ പ്രഖ്യാപനം നിർവ്വഹിച്ചു കൊണ്ടാണ് ശൈഖാ ലുബ്‌ന അൽ ഖാസിമി ഇക്കാര്യം പറഞ്ഞത്.
മത ത്തിന്റെയും ജാതി യുടെയും നിറത്തിന്റെയും പേരിൽ വിവേചനം നടത്തുന്ന വർക്കും മത ഭ്രാന്ത് മനസ്സിൽ കൊണ്ട് നടക്കുന്ന വർക്കും യു. എ. ഇ. യുടെ മണ്ണിൽ സ്ഥാനമില്ല. വിഭാഗീയ ചിന്ത കൾക്ക് അതീത മായി ഭാവി തലമുറ യുടെ ഉന്നതി ക്കായി സഹിഷ്‌ണുത യുടെ സന്ദേശം പ്രചരി പ്പിക്കു കയും പ്രാവർ ത്തിക മാക്കു കയും വേണം എന്നും അവർ ഓർമ്മിപ്പിച്ചു.
ഡിസംബർ ഒന്നു മുതൽ 31 വരെ ഇടവകയിൽ നടക്കുന്ന സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക മന്ത്രി കൈമാറി. ആകർഷ കമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവ ത്തിന് തുടക്ക മായത്.
ഇടവക വികാരി പ്രകാശ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക പ്രധാന വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ്മാ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്‌റ്റി മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ സ്റ്റാളുകൾ, വിവിധ സംഗീത – വിനോദ പരി പാടികൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ചി രുന്നു. വിവിധ എമിറേറ്റു കളില്‍ നിന്നു മായി ആയിര ക്കണ ക്കിനു പേരാണ് ആഘോഷ പരി പാടി കളില്‍ പങ്കെടുക്കു വാന്‍ എത്തി ച്ചേര്‍ന്നത്.
പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയി കൾക്ക് 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
- pma