അബുദാബി : ആതുര ശുശ്രൂഷ രംഗത്ത് ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ യൂണി വേഴ്സല്‍ പ്രവര്‍ത്തന സജ്ജമായി.
യു. എ. ഇ. ദേശീയ ദിന മായ ഡിസംബര്‍ രണ്ടിന് സാംസ്കാരിക – യുവജന – സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.
സമൂഹ ത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ആശ്രയി ക്കാവുന്ന വിധമാണ് ആശുപത്രി രൂപ കല്‍പന ചെയ്തിരിക്കുന്നത്. 200 പേരെ കിടത്തി ചികില്‍സി ക്കാനുള്ള സൗകര്യ മാണ് ഇരുപത് നില യില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉള്ളത്. അമേരിക്ക യിലെയും ലണ്ടനിലെയും പ്രമുഖ ആശുപത്രി കളുമായി സഹകരിച്ച് വിദഗ്ധ ചികില്‍സാ സൗകര്യ ങ്ങളും ഒരുക്കു ന്നുണ്ട്.
നിയോനറ്റോളജി, ഓട്ടോണമിക് ന്യൂറോളജി, ഗൈനക്കോളജി, കാര്‍ഡി യോളജി, ഡയാലിസിസ്, ആക്സസ് ക്ളിനിക്ക് തുടങ്ങി പത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്ര ങ്ങള്‍ ആശുപത്രി യിലുണ്ട്.
ഡയാലിസിസ് സെന്‍ററില്‍ ഒരേ സമയം എട്ട് പേര്‍ക്ക് ഡയാലിസിസ് നടത്താനാകും. ഉന്നത നിലവാരമുള്ള ഐ. സി. യു,, സി. സി. യു. സൗകര്യ ങ്ങളും ഒരുക്കി യിട്ടുണ്ട്.
ഇവിടത്തെ റോബോട്ടിക് ഫാര്‍മസി മിഡിലീസ്റ്റില്‍ തന്നെ ആദ്യത്തേ താണ്. അണു ബാധ മൂലം രോഗി കള്‍ക്കുണ്ടാകുന്ന ബുദ്ധി മുട്ടുകള്‍ തടയുന്നതിനായി നൂറ് ശതമാനവും ശുദ്ധവായു ലഭിക്കുന്ന ഓപറേഷന്‍ തിയറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗ ത്തില്‍ വേദനാ രഹിത പ്രസവ ത്തിനുള്ള ചികില്‍സയും ലഭ്യമാണ് എന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
- pma