Wednesday, December 16th, 2015

നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

ksc-drama-fest-2015-inauguration-ePathram
അബുദാബി : ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയര്‍ന്നു. അബുദാബി കേരള സോഷ്യല്‍  സെന്റര്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജെമിനി ഗണേഷ് ബാബു നാടക മത്സര ത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍, കോഡിനേറ്റര്‍ ഒ. ഷാജി, നാടക മത്സര ത്തിന്റെ വിധി കര്‍ത്താ ക്കളായ ടി. എം. അബ്രഹാം, ശ്രീജിത്ത് രമണന്‍, നാടക പ്രവര്‍ത്തകന്‍ പപ്പന്‍ മുറിയാ ത്തോട്  തുടങ്ങി യവര്‍ സംബന്ധിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടർന്ന് അബുദാബി നാടക സൌഹൃദം അവത രിപ്പിച്ച ‘സഖാറാം ബൈൻഡർ’ അരങ്ങി ലെത്തി.

പുരുഷാധി പത്യം നിറഞ്ഞ ഒരു സമൂഹ ത്തിന്റെ പ്രതിനിധി യാണ് സഖ്റാം ബൈന്‍ഡ‍ര്‍. സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന സഖ്റാം ബൈന്‍ഡ‍ റുടെ ഏഴാമത്തെ പെണ്ണാണ് ലക്ഷ്മി. കുലീനയായ ഈ ബ്രാഹ്മ ണ സ്ത്രീയെ അനാഥാലയ ത്തില്‍ നിന്നും കൊണ്ടു വരുന്നു. തുടര്‍ന്നു വരുന്ന ചമ്പ എന്ന സ്ത്രീ, കീഴ് ജാതി ക്കാരി യുമാണ് എന്നാല്‍ അവര്‍ അവരുടെ സ്വത്വം പണയം വെക്കാന്‍ തയ്യാറാ വുന്നില്ല. ഇവരുടെ സംഘര്‍ ഷ മാണ് ഈ നാടകം.

jeena-rajeev-kpac-saju-in-drama-fest-2015-ePathram

ജീവിത ത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍, വ്യക്തി എന്ന നിലയിലും സാമൂ ഹിക ജീവിത ത്തിലും നേരിടുന്ന പീഡനങ്ങള്‍, തിരസ്കാര ങ്ങള്‍, അടിച്ച മര്‍ത്ത ലുകള്‍ തുടങ്ങിയവ യില്‍ നിന്നുള്ള അതി ജീവന ത്തിനായി നടത്തുന്ന ചെറുത്തു നില്‍പ്പും പ്രതിരോധവു മാണ് നാടകത്തിന്റെ ഇതി വൃത്തം.

പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ്‌ ടെണ്ടുല്‍ക്കര്‍ രചിച്ച സഖാറാം ബൈൻഡർ സംവിധാനം ചെയ്തത് ഇസ്കന്ദര്‍ മിര്‍സ. യു. എ. ഇ. യിലെ ശ്രദ്ധേയരായ നാടക കലാ കാര ന്മാരായ കെ. പി. എ. സി. സജു, ജീനാ രാജീവ്, സിനി ഫൈസല്‍, ശരത് കൃഷ്ണ, റഷീദ് പൊന്നിലത്ത് എന്നീ അഞ്ചു നടീ നടന്മാർ മാത്രം രംഗത്തു ണ്ടായി രുന്നുള്ളൂ എങ്കിലും ആദ്യാ വസാനം വരെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാടക ത്തിനായി.

team-nataka-sauhrudham-in-ksc-drama-fest-2015-ePathram

അരങ്ങിലേയും അണിയറയിലേയും പ്രവര്‍ത്തകര്‍

റെഞ്ചു രവീന്ദ്രന്‍, ഷാജി, ശങ്കര്‍, ക്ലിന്റു പവിത്രന്‍, രവി പട്ടേന എന്നിവർ നാടക ത്തിനു പിന്നണി യിൽ പ്രവർ ത്തിച്ചു. തുടന്നു വരുന്ന മൂന്നു ആഴ്ച കളി ലായി പതി നൊന്നു നാടക ങ്ങളാണ് മത്സര ത്തില്‍ എത്തുന്നത്.

അടുത്ത നാടകം, അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ഫൂലന്‍’ പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച അര ങ്ങില്‍ എത്തും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം : ചെറുകഥകൾ ക്ഷണിക്കുന്നു
  • സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
  • ബുർജീൽ ക്ലിനിക്ക് അബുദാബി സായിദ് എയർ പോർട്ടിൽ തുറന്നു
  • പെൻ ടു പേപ്പർ : ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം ശില്പ ശാല
  • അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ
  • ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
  • അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു
  • മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine