കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

March 28th, 2015

kv-udaya-shankar-farewell-from-ksc-ePathram
അബുദാബി : 38 വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന കേരളാ സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാര വാഹിയും ശക്തി തിയറ്റേഴ്‌സ് അബുദാബി യുടെ പ്രവര്‍ത്ത കനു മായ കെ. വി. ഉദയ ശങ്കറിന് കെ. എസ്. സി. യും ശക്തി തീയറ്റേഴ്‌സും സംയുക്തമായി യാത്രയയപ്പ് നല്‍കി.

memento-to-kv-udaya-shankar-in-farewell-party-ePathram

സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ. ബി. മുരളി, എന്‍. വി. മോഹനന്‍, ബി. ജയ കുമാര്‍, കെ. ടി. ഹമീദ്, പി. കെ. ജയരാജന്‍, രമണി രാജന്‍, റഷീദ് പാലയ്ക്കല്‍, വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ. എസ്. സി. യുടെയും ശക്തി യുടേയും ഉപഹാരം പ്രസിഡന്റു മാരായ എം. യു. വാസുവും കെ. ടി. ഹമീദും സമ്മാനിച്ചു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനിയുടെ യുടെ ഉപഹാരം മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ സമ്മാനിച്ചു. കെ. വി. ഉദയ ശങ്കര്‍ മറുപടി പ്രസംഗം നടത്തി.

ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ജയപ്രകാശ് വര്‍ക്കല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

ഇശലിന്റെ കുലപതികളെ സൌഹൃദ വേദി ആദരിച്ചു

March 27th, 2015

felicitation-singer-peer-mohammed-eranjoli-moosa-ePathram
ദുബായ് : മലയാളികളുടെ മനസ്സില്‍ പതിറ്റാണ്ടുകളോളം ഇശലു കളുടെ കുളിര്‍ മഴ പെയ്യിച്ച അനുഗൃഹീത മാപ്പിളപ്പാട്ട് ഗായകരായ പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി എന്നിവരെ കോഴിക്കോട് പ്രവാസി യു. എ. ഇ. യുടെ ആഭിമുഖ്യ ത്തില്‍ സൌഹൃദ വേദി ആദരിച്ചു. മോഹന്‍ എസ്. വെങ്കിട്ട്, പീര്‍ മുഹമ്മദിനെയും മുരളി കൃഷ്ണ, മൂസ എരഞ്ഞോളിയെയും പൊന്നാട അണിയിച്ചു.

ശാരീരിക വിഷമതകള്‍ അവഗണിച്ച് പീര്‍ മുഹമ്മദ് തന്റെ എക്കാല ത്തെയും ഹിറ്റ് ഗാനമായ ’കാഫ് മല കണ്ട പൂങ്കാറ്റ്’ ആലപിച്ച പ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.

എരഞ്ഞോളി മൂസ ’എന്തെല്ലാം വര്‍ണങ്ങള്‍… എന്തെല്ലാം ജാതികള്‍’ പാടി മലയാളി കളുടെ മതേതരത്വ ത്തിന്റെ മഹനീയത അവതരി പ്പിച്ചു.

ബഷീര്‍ തിക്കൊടി കലാകാരന്മാരെ പരിചയ പ്പെടുത്തി. രാജന്‍ കൊളാവി പാലം അധ്യക്ഷത വഹിച്ചു. എ. കെ. ഫൈസല്‍, ഷംസുദ്ദീന്‍ നെല്ലറ , പ്രകാശ് കോഴിക്കോട്, ലിപി അക്ബര്‍, പദ്മനാഭന്‍ നമ്പ്യാര്‍ , യാസിര്‍ ഹമീദ്, റാബിയ ഹുസൈന്‍ , സൂക്ഷ്മ മുരളി, അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇശലിന്റെ കുലപതികളെ സൌഹൃദ വേദി ആദരിച്ചു

ചാവക്കാട് പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

March 27th, 2015

chavakkad-pravasi-forum-medical-camp-ePathram
ഷാര്‍ജ : യു. എ. ഇ. യിലെ ചാവക്കാട് നിവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറവും ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്ത മായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വേറിട്ട ഒരു അനുഭവമായി.

ഷാര്‍ജ സജ യിലെ ഒരു ഉള്‍പ്രദേശത്ത് കൃത്യമായ രേഖകൾ ഒന്നും കൈവശം ഇല്ലാതെ കഴിഞ്ഞു കൂടുന്ന ഒരു പറ്റം തൊഴിലാളി കള്‍ക്ക് ഇടയിലാണ് ചാവക്കാട് പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്.

അധികൃതര്‍ പിടിക്ക പ്പെടുമോ എന്ന ഭയ ത്താല്‍ അസുഖം വന്നാല്‍ പോലും ഡോക്ടറെ സമീപി ക്കാത്ത ഇവര്‍ക്ക് തങ്ങളുടെ താവള ത്തില്‍ തന്നെ പ്രവാസി ഫോറം സന്നദ്ധ പ്രവർ ത്ത കരുടെ നേതൃത്വ ത്തിൽ മെഡിക്കല്‍ സംഘം വന്നെത്തി യപ്പോള്‍ ആദ്യം ഭയന്ന് മാറി.

പിന്നീട് മുന്നൂറോളം പേര്‍ തങ്ങളുടെ ആരോഗ്യ നില ഭദ്രമാക്കു വാന്‍ മുന്നിട്ടിറങ്ങി. അഞ്ഞൂറോളം തൊഴിലാളി കള്‍ക്ക് മരുന്നും ഉച്ച ഭക്ഷണവും നൽകി.

ഫോറം വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ. എ. നാസര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാഫി, തൊഴിലാളികളെ നിയന്ത്രി ക്കാന്‍ നേതൃത്വം നല്‍കി. ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഉദയ്, ഹരികുമാര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍ നോട്ടം വഹിച്ചു.

അടിയന്തിര മായി തുടര്‍ ചികിത്സ ആവശ്യ മുള്ള വിവിധ രാജ്യ ക്കാരായ എട്ടോളം പേര്‍ക്ക് പ്രവാസി ഫോറം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടിലും യു. എ. ഇ.യിലു മായി ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ചാവക്കാട് പ്രവാസി ഫോറം നടത്തി യിട്ടുണ്ട്.

യു. എ. ഇ. യില്‍ പല യിട ങ്ങളിലായി ഇത്തരം ക്യാമ്പുകള്‍ ഇനിയും സംഘടി പ്പിക്കുവാന്‍ പദ്ധതി കള്‍ തയ്യാറാക്കി യിട്ടുണ്ട് എന്നും പ്രവാസി ഫോറം ചെയര്‍മാന്‍ കമാല്‍ കാസിം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സമാജം അംഗങ്ങൾക്കായി ഉല്ലാസ യാത്ര

March 27th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം അംഗങ്ങ ള്‍ക്കും അവരുടെ കുടുംബ ങ്ങള്‍ക്കു മായി അല്‍വത്ഭ പാര്‍ക്കി ലേക്ക് ഉല്ലാസ യാത്ര സംഘടി പ്പിക്കുന്നു. മാർച്ച് 27 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 056 32 89 076 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

- pma

വായിക്കുക:

Comments Off on സമാജം അംഗങ്ങൾക്കായി ഉല്ലാസ യാത്ര

സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

March 27th, 2015

samarppanam-folk-dance-festival-2015-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം’ എന്ന നാടോടി നൃത്തോല്‍സവം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കുത്തിയോട്ടം ചുവടും പാട്ടും, തായമ്പക ക്കച്ചേരി, കഞ്ഞി സദ്യ എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക് : സഞ്ജീവ് നായര്‍ 050 61 51 464

- pma

വായിക്കുക: , ,

Comments Off on സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

3 of 1223410»|

« Previous Page« Previous « കെ. എസ്. സി. വാര്‍ഷിക യോഗം
Next »Next Page » സമാജം അംഗങ്ങൾക്കായി ഉല്ലാസ യാത്ര »



  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine