അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഇന്ന് (മാര്‍ച്ച് 31ന്) അവസാനിക്കും.
വൈകി രജിസ്ട്രേഷന്‍ നടത്തുന്ന വരില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കും. ഒരു ദിവസ ത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. എന്നാല്‍ ഒരു വ്യക്തി യില്‍ നിന്ന് 1,000 ദിര്‍ഹമാണ് പരമാവധി പിഴ ഈടാക്കുക. ഇന്ന് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ പിഴ യില്‍നിന്ന് ഒഴിവാകും.
ദുബായി ല്‍ റസിഡന്‍സ് വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷനും നടത്തണം. ഏപ്രില്‍ ഒന്നു മുതല്‍ റസിഡന്‍സ് വിസയും എമിറേറ്റ്സ് ഐ. ഡി. യും തമ്മില്‍ ബന്ധിപ്പിക്കും. പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തു ന്നതിനൊപ്പം ഐ. ഡി. രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുക യുള്ളൂ. ദുബായി ല്‍ പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി മേയ് 31ആയിരിക്കും. തുടര്‍ന്ന്‍ ജൂണ്‍ 1 മുതല്‍ പിഴ ചുമത്തും.
രാജ്യത്തെ മുഴുവന്‍ സ്വദേശി കളും വിദേശി കളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം.
- pma