ദുബായ് : മാതൃ ഭാഷ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ പ്രസക്തമാണ് പ്രാദേശിക ഭാഷ കളുടെ സംരക്ഷണവും എന്ന് സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക കൂട്ടായ്മകള്‍ അതതു ദേശത്തെ ഭാഷയേയും സംസ്‌കാര ങ്ങളെ യുമാണ് സംരക്ഷിച്ചു നിര്‍ത്തുന്നത്.
അതു കൊണ്ടാണ് നാട്ടിലേക്കാള്‍ കൂടുതല്‍ വായനകളും സംവാദങ്ങളും ഗള്‍ഫില്‍ നടക്കുന്നത്. വീട്ടില്‍ മാതൃഭാഷ സംസാരിക്കണം എന്നല്ല നാട്ടുഭാഷ സംസാരി ക്കണം എന്നാണ് പറയാറുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ സംസ്‌കാരവും ഭാഷയും വാണിജ്യ വത്കരണത്തിന് വിധേയ മാവുമ്പോള്‍ ഇത്തരം സ്വാധീന ത്തില്‍ നിന്ന് ഭാഷയെയും പ്രത്യേകിച്ച് പ്രാദേശിക ഭാഷ കളെ സംരക്ഷിച്ചു നിര്‍ത്തുന്നത് എഴുത്തുകാരാണ്.
വടകര എന്‍. ആര്‍. ഐ. ഫോറം ദശവാര്‍ഷികം ‘വടകരോത്സവം 2012’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അക്ബര്‍ കക്കട്ടില്‍.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമകാലിക പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബഷീര്‍ തിക്കോടി, സത്യന്‍ മാടാക്കര തുടങ്ങിയവരും പലസ്തീനിലെയും അറബ് ദേശ ത്തെയും മാറ്റങ്ങളെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എം. സി. എ. നാസര്‍ അദ്ദേഹ ത്തിന്റെ വിദേശ പര്യടന ങ്ങളെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു.
അക്ബര്‍ കക്കട്ടിലിന് ഇസ്മയില്‍ പുനത്തില്‍ ഉപഹാരം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, നൗഷാദ്, ബാബു പീതാംബരന്‍, സമദ് പയ്യോളി, ഇസ്മയില്‍ ഏറാമല, സാദിഖ് അലി, ചന്ദ്രന്‍ ആയഞ്ചേരി, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍, മുഹമ്മദ് വി. കെ. എന്നിവര്‍ സംസാരിച്ചു.
- pma