ദുബായ് : ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസ മില്ലാതെ സമുദായ സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിന് യു എ ഇ യിലെ മലയാളി സമൂഹം മാതൃക യാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
പദ്മശ്രി. എം എ യൂസുഫലി നേതൃത്വം നല്‍കുന്ന യു എ ഇ യി യിലെ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സേവനം ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഓണം – ഈദ് ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കേരള ത്തില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാമുദായിക പ്രശ്ന ങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കുക എന്ന നിലപാടാണ് എസ് എന്‍ ഡി പി യോഗ ത്തിന്റെത് എന്നു വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു.
പദ്മശ്രി. എം എ യൂസുഫലി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഇസ്മില്‍ റാവുത്തര്‍, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, എം. കെ. രാജന്‍, വാചസ്പതി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സേവനം ദുബായ് യുണിയന്‍ പ്രസിഡന്റ് പി. ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവനം ദുബായ് യുണിയന്‍ സെക്രട്ടറി കായിക്കര റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.
2012 ലെ ഗുരുദേവ ബിസിനസ് എക്സെലന്‍സി അവാര്‍ഡ് നേടിയ നൂര്‍ ആലം ചൌധരി, സാമൂഹിക സേവന ത്തിനുള്ള ഈ വര്‍ഷത്തെ സേവനരത്ന അവാര്‍ഡ് നേടിയ മുരളീധര പണിക്കര്‍, എന്ജിനീയറിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടിയ യു. എ യി യില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കിരണ്‍ പ്രേം എന്നിവരെ സേവനോത്സവം വേദിയില്‍ ആദരിച്ചു.
പൊതു സമ്മേളന ത്തിന് മുന്നോടിയായി അത്തപൂക്കളം, താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ യാണ് വിശിഷ്ട അതിഥി കളെ വേദിയിലേക്ക് ആനയിച്ചത്. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗീത സംവിധായകന്‍ ശരത് നയിച്ച സംഗീത സദ്യയും സേവനോല്‍സവ ത്തെ ആകര്‍ഷകമാക്കി.
ഗാനമേള യില്‍ വിദ്യാശങ്കര്‍, അഭിരാമി, ലേഖ, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു. രമേശ് പിഷാരടിയും ധര്‍മജനും നടത്തിയ കോമഡി ഷോയും സേവനം കുടുംബംഗങ്ങള്‍ നടത്തിയ വിവിധ കലാപരിപാടി കളും വേറിട്ട അനുഭവമായി.
- pma