ഷാർജ : നിർമാണ മേഖല യെയും കച്ചവട ത്തെയും അടിസ്ഥാന മാക്കി നിലവിൽ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ല എന്നും സമീപ കാലത്ത് തന്നെ പ്രതിസന്ധി നേരിടും എന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി. കെ. ദേവരാജൻ അഭിപ്രായ പ്പെട്ടു.
മുൻകാല പരിഷത്ത് പ്രവർത്ത കരുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒൻപതാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം
നിർമാണ മേഖല യുടെ ആവശ്യ ത്തിന് മണ്ണ്, മണൽ, ജലം തുടങ്ങിയ പ്രകൃതി വിഭവ ങ്ങളുടെ അമിത ചൂഷണം പാരിസ്ഥിക മായ വൻ തകർച്ചക്ക് ഇടയാക്കി യിരിക്കുക യാണ്. തൊഴിലും വരുമാനവും സൃഷ്ടി ക്കാൻ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാത ങ്ങളില്ലാത്ത തുമായ കൃഷിയും ചെറുകിട ഉല്പാദന മേഖല യെയും വീണ്ടെടു ക്കുവാനുള്ള ശ്രമ മാണ് വേണ്ടത്. വിദേശ മലയാളി കളുടെ നിക്ഷേപ ങ്ങൾ അത്തരം മേഖല കളിലേക്ക് തിരിച്ചു വിടാനാണ് സർക്കാരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു
ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ നടന്ന സമ്മേളന ത്തിൽ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ട് ഡോ. കെ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അഡ്വ. മാത്യൂ ആന്റണി വാർഷിക റിപ്പോർടും ഗഫൂർ കണക്കും മനോജ് കുമാർ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.
മാധവ ഗാഡ്ഗിൽ നിർദേശങ്ങൾ നടപ്പിലാക്കുക, കുടി വെള്ള സ്വകാര്യ വല്‍കരണം പിൻവലിക്കുക, പ്രവാസി തൊഴിൽ മേഖല യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി കൾ സ്വീകരിക്കുക എന്നീ പ്രമേയ ങ്ങൾ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതവും അരുൺ കെ. ആർ. നന്ദി യും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ