ദുബായ് : ലോക ത്തിലെ വിവിധ രാജ്യ ങ്ങളിലെ നിർധന രായ കുട്ടി കളുടെ വിദ്യാഭ്യാസ ത്തിനു വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവന ങ്ങള്‍ക്ക് ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഈ റമദാനില്‍ ഒരു ലക്ഷം ദിര്‍ഹം ഔദ്യോഗിക മായി കൈമാറി.
യു. എ. ഇ.എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവ രില്‍ നിന്ന് യൂനിസെഫ് ഗള്‍ഫ് മേഖലാ ചീഫ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡോ. ഹാനിയാ കാമില്‍ ചെക്ക് ഏറ്റുവാങ്ങി
ഇരു ഭാഗത്തെയും ഉന്നതരടക്കം യു. എ. ഇ. എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സന്നിഹിത രായ സദസ്സിനെ സാക്ഷി യാക്കി യാണ് ചടങ്ങ് നടന്നത്.
യൂനിസെഫ് ഫണ്ടി ലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷ ങ്ങളിലും യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗണ്യ മായ സംഭാവന നല്കിയിരുന്നു. മികച്ച ഉപഭോക്തൃ സേവന ത്തിലെന്ന പോലെ ജനോപകാര പ്രദമായ സംരംഭ ങ്ങളിലും മുപ്പത് വര്‍ഷ ത്തിലധിക മായി ഇട പെടുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, അടുത്ത തലമുറ യുടെ വിദ്യാഭ്യാസ ക്ഷേമ കാര്യ ങ്ങളില്‍ പ്രതിജ്ഞാ ബദ്ധ മാണെന്നും അതിന് ഏറ്റവും ഉചിത മായ പങ്കാളികള്‍ ഐക്യ രാഷ്ട്ര സഭ യുടെ ഭാഗമായ യൂനിസെഫ് ആണെന്ന തിരിച്ചറി വാണ് ഈ സംയുക്ത ദൗത്യ ത്തിന്റെ പ്രചോദന മെന്നും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.
ഒരു ഔദ്യോഗിക ദൗത്യം എന്നതിനപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാ വസ്ഥ കളില്‍ നിന്ന് കര കയറ്റാനും ജീവിത ത്തിന്റെ മുഖ്യധാര യിലേക്ക് നയിക്കാനും ലക്ഷ്യ മിടുന്ന ഈ സംരംഭം ഏറ്റെടുക്കു മ്പോള്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച്, ജന ങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്ന തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂനിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്ന തെന്ന് യൂനിസെഫ് ഗള്‍ഫ് മേഖലാ ചീഫ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡോ. ഹാനിയാ കാമില്‍ ചൂണ്ടിക്കാട്ടി.
അഞ്ച് വന്‍ കര കളിലായി 30 രാജ്യ ങ്ങളില്‍ 700 ലേറെ ശാഖ കളുമായി പ്രവര്‍ ത്തിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, മൂന്നര ദശലക്ഷം ഉപ ഭോക്താ ക്കള്‍ക്ക് വേണ്ടി നാല്പതു രാജ്യ ങ്ങളില്‍ നിന്നുള്ള 9000 ത്തോളം കഴിവുറ്റ ജീവന ക്കാരെയാണ് ലോകത്തുട നീളം സജ്ജീകരി ച്ചിട്ടുള്ളത്.
150 -ല്‍ പരം ലോകോത്തര ബാങ്കു കളുമായി നേരിട്ട് വിനിമയ ബന്ധ ങ്ങളുണ്ട്. സാമൂഹ്യ സേവന ശ്രമ ങ്ങളില്‍ സദാ ജാഗ്രത പുലര്‍ ത്തുന്ന യു. എ. ഇ. എക്സ്ചേഞ്ച്, പ്രകൃതി ദുരന്ത ങ്ങള്‍ സംഭവിച്ച ഇട ങ്ങളിലും മറ്റും മാതൃകാ പരമായ സംഭാവനകള്‍ മുമ്പും നല്‍കി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ജീവകാരുണ്യം, ദുബായ്, വിദ്യാഭ്യാസം, സാമൂഹ്യ സേവനം