അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.
ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്‍. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്‌നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.
മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.
പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.
- pma