അബുദാബി : ഖലീഫാ പാര്‍ക്കില്‍ പ്രസക്തി സംഘടി പ്പിച്ച കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടോപ്പം വിജ്ഞാനവും പകരുന്ന തായിരുന്നു. നേഴ്സറി മുതൽ പ്ലസ് ടു വരെ യുള്ള 40 കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി ക്യാമ്പ്, പ്രമുഖ സാമൂഹിക പ്രവർത്ത കനായ വി. ടി. വി. ദാമോദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേവിക രമേശ് എൻഡോസൾഫാന് എതിരായ കവിത ആലപിച്ചു.
പരിസ്ഥിതി പ്രവർത്ത കനായ സുജിത്ത് നമ്പ്യാരുടെ ‘കേരള ത്തിലെ ചെടികൾ’ എന്ന വിഷയ ത്തിൽ നടന്ന ക്ലാസ് കുട്ടി കളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ പര്യാപ്ത മായിരുന്നു. തുടര്‍ന്നു കുട്ടികളെ മൂന്നു വിഭാഗ ങ്ങളായി തിരിച്ച് ‘പ്രകൃതി യിലൂടെ – സസ്യ ങ്ങളുടെ പേരുകൾ ചേർത്തു വച്ച കളി’, ”ഔഷധ സസ്യ ങ്ങളെക്കുറിച്ചുള്ള പഴംചൊല്ലുകള്‍’, സസ്യങ്ങളെ തിരിച്ചറിയല്‍’, എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതി പ്രവർത്ത കരായ പ്രസന്ന വേണു, ഫൈസൽ ബാവ, മുഹമ്മദ് അലി, ജാസ്സിർ എരമംഗലം, കെ. ജി. അഭിലാഷ് എന്നിവർ വിവിധ പഠന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നല്കി.
ക്യാമ്പിൽ പങ്കെടുത്ത കുട്ടി കളുടെ രക്ഷ കർത്താക്കൾക്കായി സംഘടിപ്പിച്ച ‘പ്രകൃതി സൌഹൃദ ഭക്ഷണ രീതികളെ’ക്കുറിച്ചു ചർച്ച വേറിട്ട അനുഭവ മായിരുന്നു. ചർച്ച യിൽ കെ. വി. ചന്ദ്രന്‍, അഡ്വ. മുഹമ്മദ് റഫീക്ക്, റഫീക്ക് എടപ്പാള്‍, മുഹമ്മദ് അസ്ലാം, ഗീത സുബ്രഹ്മണ്യന്‍, രാജേഷ് കോടോത്ത്, ഡോ. രാഖി രമേഷ്, മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.
പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ക്യാമ്പ് ഡയറക്ടർ രമേശ് നായർ, കവി അസ്മോ പുത്തൻചിറ, ടി. എ. ശശി, ഷീജ ഇക്ബാൽ, അഷ്റഫ് ചമ്പാട്, ശശിൻ സാ, സുബ്രഹ്മണ്യന്‍ കാഞ്ഞിരമുക്ക്, അജി രാധാകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, പ്രവാസി, സാമൂഹ്യ സേവനം