അബുദാബി : കുട്ടികളിൽ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താനും സസ്യ ങ്ങളെ കുറിച്ചു പഠിക്കാനുമായി സാംസ്കാരിക സംഘടന യായ പ്രസക്തി അബുദാബി ഖാലിദിയ പാര്‍ക്കില്‍ നടത്തിയ ‘തൊട്ടാവാടി’ പരിസ്ഥിതി പഠന ക്യാമ്പിൽ കേരള ത്തിലെ ചെടികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, സസ്യങ്ങളെ തിരിച്ചറിയല്‍ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് കുട്ടി കൾക്ക് ക്ലാസ്സുകൾ നല്കി.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ പ്രവാസി മലയാളി കള്‍ക്കിടയിലെ പരിസ്ഥിതി സംസ്കാരം, കുട്ടികളിലെ സ്വഭാവ രൂപീകരണം, മലയാള ഭാഷാ പഠന ത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയ ങ്ങളെക്കുറിച്ചു രക്ഷിതാക്കളുടെ ചര്‍ച്ചയും നടന്നു.
ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റും പരിസ്ഥിതി വിഷയ ങ്ങളുടെ വിഡിയോ സി. ഡി. യും സമ്മാനിച്ചു. രമേശ് നായര്‍, ഫൈസല്‍ ബാവ, ജാസിര്‍ എരമംഗലം, അജി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, പ്രവാസി, സാമൂഹ്യ സേവനം