അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ലക്സംബര്‍ഗ് ആസ്ഥാന മായ ലോഗോസ് ഐ. ടി. എസു മായി ധാരണാ പത്ര ത്തില്‍ ഒപ്പുവച്ചു.
സാമ്പത്തിക കുറ്റകൃത്യ ങ്ങള്‍ തടയുന്നതിനും കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിടപാടുകള്‍ സുഗമവും സുരക്ഷിത മാക്കുന്ന തിനുമായുള്ള അത്യാധുനിക സോഫ്റ്റ് വെയറായ ഐ. ഡിറ്റക്റ്റ്, ലുലു എക്സ്ചേഞ്ച് ശാഖ കളില്‍ നടപ്പാക്കുന്ന തിനായുള്ള ധാരണാ പത്ര ത്തിലാണ് ഇരു കമ്പനി കളും ഒപ്പു വച്ചത്.
ചടങ്ങില്‍ ലുലു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദീബ് അഹമ്മദ്, ലക്സംബര്‍ഗ് ഗ്രാന്റ് ഡിച്ചി എമ്പസി മിഷന്‍ ഉപ തലവനും ലക്സംബര്‍ഗ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ട റുമായ മാര്‍ക്ക് ഷീര്‍, മുതിര്‍ന്ന ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.
കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിട പാടു കളില്‍ ലോകത്ത് നിലവിലുള്ള തില്‍ ഏറ്റവും സുരക്ഷി തവും നവീനവു മായ സംവിധാന മാണ് ഐ. ഡിറ്റക്റ്റ് എന്നും പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കുന്ന തോടെ കമ്പനി യുടെ സമ്പത്തിക നടപടി ക്രമ ങ്ങളീല്‍ കൂടുതല്‍ സുതാര്യത വരുമെന്നും ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ് പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, സാമ്പത്തികം