ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘എടക്കഴിയൂര്‍ നോണ്‍ റസിഡന്റ്‌സ് അസോസി യേഷന്‍’ (എനോറ ഖത്തര്‍) വാർഷിക ആഘോഷവും ജനറല്‍ ബോഡിയും നടന്നു.
ദോഹ യിലെ പല ഭാഗങ്ങളി ലായി ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ ഒത്തു കൂടാനും അവരുടെ ക്ഷേമ ത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും തുടങ്ങി വെച്ച ഈ കൂട്ടായ്മ കാരുണ്യ പ്രവർത്തന ങ്ങൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ട് മൂന്നാം വർഷ ത്തിലേക്ക് കടന്നു.
പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. പ്രസിഡണ്ട് കെ. വി. മനാഫ്, വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ് മാൻ, ഫൈസൽ പരപ്പിൽ, ജനറൽ സെക്രട്ടറി എൻ. കെ . നഷീദ് , ജോയിന്റ് സെക്രട്ടറി കെ. ജി. ജനാർദ്ദനൻ, അൻവർ സി. എം, ട്രഷറർ ഹംസ പന്തായിൽ, ആർട്ട്സ് കണ്‍വീനർ ഉസ്മാൻ മാരാത്ത്, കായിക വിഭാഗം സലിം അബൂബക്കർ എന്നിവരാണ്.
തുടർന്ന് നടന്ന ഗാന മേളയിൽ അക്ബർ ചാവക്കാട്, സക്കീർ പാവറട്ടി, മുസ്തഫ മണത്തല, ഹംസ പട്ടുവം, റിയാസ് മുവ്വാറ്റുപുഴ, ദേവാനന്ദ് കൂടത്തിങ്കൽ, ഗസൽ സിജു, ഷഹീബ്, നൗഷാദ് അലി, കാർത്തിക, ഹിബ ബദറുദ്ധീൻ എന്നിവര്‍ പാട്ടുകള്‍ പാടി.
കുഞ്ഞു കലാ പ്രതിഭകളായ ഹിബ ബദറുദ്ധീൻ അവതരി പ്പിച്ച സിനിമാറ്റിക് ഡാൻസ്, ലിയ ഫൈസൽ അവതരി പ്പിച്ച അറബിക് ഡാൻസ്, നജീബ് കൊയിലാണ്ടി യുടെ മിമിക്രി എന്നിവ എനോറ യുടെ കലാ പരിപാടി കളില്‍ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം