Friday, May 30th, 2014

നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു

kmcc-kadappuram-panchayath-baithu-rahma-ePathram
അബുദാബി : യു. എ. ഇ – കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി അബുദാബി മലയാളി സമാജ ത്തിൽ വെച്ച് സംഘടി പ്പിച്ച കടപ്പുറം പഞ്ചായ ത്ത് പ്രവാസി സംഗമ ത്തിലാണ് യു. എ. ഇ യിൽ നാല്പത് വർഷം പൂർത്തി യാക്കിയ പ്രവാസികളെ ആദരിച്ചത്.

ഗുരുവായൂർ നിയോജക മണ്ഡല ത്തിലെ കടപ്പുറം പഞ്ചായ ത്തിൽ നിന്നും യു. എ. ഇ യിൽ രണ്ടായിര ത്തിൽ പരം പേർ ജോലി ചെയ്യുന്നുണ്ട് എന്നാണു അനൌദ്യോഗിക കണക്ക്.

നാടിന്റെ വികസന ത്തിൽ മുഖ്യ പങ്കു വഹിച്ച പഴയ കാല പ്രവാസി കളിൽ പി. എം. മൊയ്തീൻ ഷാ, എ. എച്ച്. അബ്ദു റസാഖ്, ടി. കെ. മുഹമ്മദ്‌, അറക്കൽ ബക്കർ, ആർ. വി. ബക്കർ, പുഴങ്ങര ഹുസൈൻ എന്നിവരെ യാണ് പ്രവാസി സംഗമ ത്തിൽ ആദരിച്ചത്.

കോഡിനേഷൻ കമ്മിറ്റി ചെയര്‍മാൻ സി. അലി ക്കുഞ്ഞി യുടെ അദ്ധ്യക്ഷത യിൽ നടന്ന പൊതു സമ്മേളന ത്തിൽ തൃശൂര് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റും കേരളാ ആട്ടോ കാസ്റ്റ് ചെയര്‍മാനു മായ സി. എച്ച്. റഷീദ് മുഖ്യ അതിഥി ആയിരുന്നു.

ചടങ്ങിൽ വെച്ച് കെ. എം. സി. സി. യുടെ ബൈത്തു റഹ്മ ഭവന പദ്ധതി യിലേക്കുള്ള ഫണ്ട് കൈമാറി. കടപ്പുറം പഞ്ചായ ത്തിൽ ബൈത്തു റഹ്മ പദ്ധതി യിൽ പത്തു വീടു കൾ നിര്‍മ്മിച്ചു നല്കും എന്നും സംഘാടകർ അറിയിച്ചു.

തുടർന്ന് പ്രവാസി ബന്ധു വെൽഫയർ ട്രസ്റ്റ് ചെയർമാൻ കെ. വി. ശംസുദ്ധീൻ അവതരിപ്പിച്ച ‘ഒരു നല്ല നാളേക്ക് വേണ്ടി’ എന്ന ക്ളാസ്സും കുടുംബ സംഗമ ത്തിന്റെ ഭാഗമായി നടന്നു.

കെ. എം. സി. സി. സംസ്ഥാന കേന്ദ്ര നേതാക്കളും യു. എ. ഇ. യിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്ത കരും ചടങ്ങിൽ സംബന്ധിച്ചു.

അംഗ ങ്ങളുടെ കുട്ടികള്‍ക്കായി ‘കുരുന്നു കൂട്ടം’ എന്ന പേരില്‍ വിവിധ ഗെയിമുകളും മത്സര ങ്ങളും മാപ്പിളപ്പാട്ട് സംഗീത നിശ യും നടന്നു.

കെ. എസ് . നഹാസ്, പി. വി. ജലാലുദ്ധീൻ. അബ്ദുൽ ഹമീദ്, ഷഫീഖ് മാരെക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

1 അഭിപ്രായം to “നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു”

  1. jalau dheen p.v says:

    വളരെ നല്ല റീപ്പൊട്ടായിരുന്നു ഇനിയും നല്ല നല്ല വാര്‍ത്തകള്‍ നല്‍കുക

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine