Saturday, July 5th, 2014

യു. എ. ഇ. മന്ത്രി സഭയ്ക്ക് അഗീകാരം

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : പുനഃസംഘടിപ്പിച്ച യു. എ. ഇ. മന്ത്രി സഭ യ്ക്ക് പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി യതായി ഔദ്യോഗിക വാർത്താ ഏജൻസി യായ WAM റിപ്പോർട്ട് ചെയ്തു.

രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രി സഭ യുടെ പട്ടിക, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രസിഡന്റ് ഹിസ്‌ ഹൈനസ് ശൈഖ് ഖലീഫാ ബിന്‍ സായിദിനു സമര്‍പ്പിച്ചു.

ഹുസ്സൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി (വിദ്യാഭ്യാസ വകുപ്പ്), സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ ബാദി (നിയമ വകുപ്പ്) എന്നിവരാണ് പുതിയ മന്ത്രിമാർ.

വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടരും. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് ഡെപ്യൂട്ടി പ്രധാന മന്ത്രി യായ ലഫ്. ജനറല്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സിന്റെ ചുമത ലയും ശൈഖ് മന്‍സൂറിനാണ്.

മന്ത്രി സഭ യുടെ പൂര്‍ണ പട്ടിക :

ധന കാര്യം : ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, വിദേശ കാര്യം : ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍,

സാംസ്‌കാരികം, യുവജന സാമൂഹിക വികസനം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍.

ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം-ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. അന്താരാഷ്ട്ര സഹകരണം : ശൈഖാ ലുബ്‌ന ബിന്ദ് ഖാലിദ് അല്‍ ഖ്വാസിമി.

കാബിനറ്റ് അഫയേഴ്‌സ് : മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി, സാമ്പത്തികം : സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരി,

സാമൂഹിക കാര്യം : മറിയം മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റൗമി, വിദ്യാഭ്യാസം : ഹുസ്സൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി,

ആരോഗ്യം : അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് നസീര്‍ അല്‍ ഉവൈസ്, തൊഴില്‍ : സഖര്‍ ഗോബാഷ് സയീദ് ഗോബാഷ്,

പരിസ്ഥിതി, ജലം : ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്, ഊര്‍ജം : സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് അല്‍ മസ്രൂയി, പൊതു മരാമത്ത് :ഡോ. അബ്ദുള്ള ബിന്‍ മുഹമ്മദ് ബല്‍ഹൈഫ് അല്‍ നുഐമി,

സഹ മന്ത്രിമാര്‍: ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്, ഒബൈദ് ഹുമൈദ് അല്‍ തയര്‍, ഡോ. മൈത്ത സലിം അല്‍ ഷംസി, ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, അബ്ദുള്ള ബിന്‍ മുഹമ്മദ് ഗോബാഷ് എന്നിവരാണ്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine