അബുദാബി : ഓണ്‍ലൈന്‍ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിൽ പൊതു ജനങ്ങൾ കരുതി ഇരിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടുള്ളത് 33 കേസു കളാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വയുടെ കണക്കു കള്‍ ഇതിലുമധികം ആയിരി ക്കുമെന്ന് പോലീസ് പറയുന്നു.
സ്ത്രീ കളുടെ ഫോട്ടോകളും വീഡിയോ കളും കാണിച്ച് തട്ടിപ്പുകാര്‍ ആളു കളെ ആകര്‍ഷി ക്കുകയും തുടര്‍ന്ന് പല തര ത്തില്‍ ഉള്ള അശ്ലീല ഫോട്ടോകളും വീഡിയോകളും ഉണ്ടാക്കി കാണിക്കുകയും അത് പ്രദര്‍ശി പ്പിക്കും എന്ന് ഭീഷണി പ്പെടുത്തി പണം തട്ടുക യുമാണ് രീതി. യുവാക്കളാണ് പ്രധാനമായും ഇവരുടെ ഇരകള്‍.
സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗി ലൂടെ പണം തട്ടി എടുക്കുന്ന സംഘ ങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും യു. എ. ഇ. ക്ക് പുറത്തുള്ള സംഘ മാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്നില്‍ എന്നു പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുറ്റകൃത്യം, നിയമം, പോലീസ്, മാധ്യമങ്ങള്‍, യു.എ.ഇ.