അബുദാബി : തവണകളായി ട്രാഫിക് പിഴകള്‍ അടക്കുന്ന തിനുള്ള കാലാവധി നവംബര്‍ 30 വരെ നീട്ടിയ തായി അബുദാബി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പൊതു ജന ങ്ങൾക്കുള്ള സൌകര്യ ങ്ങൾ കണക്കിൽ എടുത്തു കൊണ്ടാണ് അബുദാബി ഗതാഗത വകുപ്പു മായി സഹകരിച്ചു ട്രാഫിക് പോലീസ് ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്.
ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴു ണ്ടായേ ക്കാവുന്ന ഭാരം ലഘൂകരിക്കു ന്നതിന്റെ ഭാഗ മായാ ണ് ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ തവണ കളായി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം നല്‍കി യിരുന്നത്.
യു. എ. ഇ. യില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഗത വാഹന ങ്ങള്‍ക്കു മാത്ര മായിരിക്കും ഈ ഇളവ് ലഭി ക്കുക. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ള വര്‍ക്ക് ഇത് ബാധക മാവില്ല. പിഴ അടക്കേണ്ടുന്ന തുക ആയിരം ദിര്‍ഹ മിനു മുകളില്‍ ഉള്ളതു മായിരിക്കണം.
അബുദാബി കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല കളിലും പിഴ അടക്കാന്‍ മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കു മെന്നും ലൈസന്‍സ് പുതുക്കാനുള്ള വരും മറ്റും ഇളവ് കാലാവധി ഉപയോഗ പ്പെടുത്തി രേഖ കള്‍ ശരി യാക്കാന്‍ ശ്രമിക്കണ മെന്നും ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.
ഇനിയും തുക അടച്ചു തീര്‍ക്കാത്ത വര്‍ക്കും പുതുതായി പിഴ ലഭിച്ച വര്‍ക്കും പുതിയ തീരുമാനം സഹായകമാകും.
- pma