അബുദാബി : വിദ്യാഭ്യാസ രംഗത്തെ ഉന്നമന ത്തിനായി പ്രവര്‍ത്തി ക്കുന്ന സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. യിലെ ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്ന തിനായി സംഘടി പ്പിക്കുന്ന ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’ അബുദാബി ആംഡ് ഫോഴ്‌സസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ ജനുവരി 16 വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ നടക്കും.
യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസി യുടെയും വിജ്ഞാന്‍ ഭാരതി യുടെയും ഐ. എസ്. ആര്‍. ഒ. യുടെയും സഹകരണ ത്തോടെ സംഘ ടിപ്പി ക്കുന്ന ചടങ്ങില്‍ ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’യില്‍12 ശാസ്ത്ര പ്രതിഭ കളെയും ശാസ്ത്ര പ്രതിഭാ മത്സര ത്തി ലെ എ പ്ലസ് നേടിയ വരില്‍ മികച്ച മാര്‍ക്ക് നേടിയ 55 പേരെ യും ആദരിക്കും.
ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ. എസ്. ചൗധരി മുഖ്യ അതിഥി യായി ആയിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എന്‍. എം. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എം. രാധാ കൃഷ്ണ പിള്ള, ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഈസ ബസ്താകി, വിജ്ഞാന്‍ ഭാരതി യുടെ ദേശീയ സംഘാടക സെക്രട്ടറി ജയന്ത് സഹസ്ര ബുദ്ധെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
യു. എ. ഇ. യിലെ 60 ഓളം സ്‌കൂളു കളില്‍ നിന്നുള്ള 23,000 കുട്ടി കളില്‍ നിന്നു മാണ് 12 ശാസ്ത്ര പ്രതിഭ കളെ തിരഞ്ഞെടു ത്തി ട്ടുള്ളത്. ഇന്ത്യയില്‍ നടക്കുന്ന കുട്ടി കളുടെ ദേശീയ ശാസ്ത്ര സമ്മേളന ത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി കളെയും ചടങ്ങില്‍ അനു മോദി ക്കും. പുരസ്‌കാര ദാന ചടങ്ങിനു ശേഷം ഡോ. രാധാ കൃഷ്ണ പിള്ള യുടെ ‘ബയോ ടെക്‌നോളജി യില്‍ ഇന്ത്യയുടെ സംഭാവനകള്‍’ എന്ന വിഷ യ ത്തിലുള്ള അവതരണം നടക്കും.
ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി. എം. നന്ദകുമാര്‍, മഹേഷ് നായര്‍, വൈസ് പ്രസിഡന്റ് രാജീവ് നായര്‍, ട്രഷറര്‍ രാമചന്ദ്രന്‍ കൊല്ലത്ത്, മോഹനന്‍ പിള്ള, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി അസ്ഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, യു.എ.ഇ., വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ശാസ്ത്രം