അബുദാബി : മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 93 വിദ്യാര്‍ഥി കള്‍ക്ക് ശാസ്ത്ര സാങ്കേതിക മികവിന് മാസ്റ്റേഴ്സ് ഡിപ്ളോമ സമ്മാനിച്ചു.
അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷ കര്‍തൃത്വ ത്തില്‍ എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ദേശീയ സുരക്ഷാ ഉപദേശകനും അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സില്‍ വൈസ് ചെയര്‍മാനു മായ ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബിരുദ ദാനം നിര്‍വഹിച്ചു.
മലയാളി കളായ ഫാസില്‍ അബ്ദുല്‍ റഹ്മാന്‍, രേഷ്മ ഫ്രാൻസീസ്, അപൂർവാ സന്തോഷ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ വിദ്യാര്‍ഥി കളാണ് മാസ്റ്റേഴ്സ് ഡിപ്ളോമ നേടിയത്.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയും ഗള്‍ഫ് ന്യൂസ് ചീഫ് ഫോട്ടോഗ്രാഫര്‍ മണ്ടായപ്പുറത്ത് അബ്ദുല്‍ റഹ്മാന്റെ മകനുമായ ഫാസില്‍ അബ്ദുല്‍ റഹ്മാന്‍, സ്റ്റുഡന്റ്സ് ഗവന്മെന്റ് പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി സ്കോളര്‍, മികച്ച വിദ്യാര്‍ഥി സ്ഥാനപതി എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2009 ല്‍ 89 വിദ്യാര്‍ഥി കളുമായി ആരംഭിച്ച മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 337 വിദ്യാര്‍ഥി കളാണിപ്പോള്‍ ഗവേഷണം നടത്തുന്നത്. അതില്‍ 40 ശതമാനം സ്വദേശി കളാണ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ശാസ്ത്രം