അബുദാബി : ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് യുവ ഗായകന്‍ പറവൂര്‍ സുധീര്‍ അവതരി പ്പിക്കുന്നസംഗീത യജ്ഞ ത്തിനു ഫെബ്രുവരി 16 തിങ്കളാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തുടക്ക മായി.
തുടര്‍ച്ച യായി 110 മണിക്കൂര്‍ നിര്‍ത്താതെ നടത്തുന്ന സംഗീത യജ്ഞത്തിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷ കളിലെ സിനിമാ പാട്ടു കളാണ് പാടുന്നത്. പരിപാടി യുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ കോണ്‍സുലര്‍ ആനന്ദ് ബര്‍ദന്‍ നിര്‍വഹിച്ചു.
ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, പരിപാടി യുടെ പ്രായോജകരായ എവർസെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ എം. കെ. സജീവന്‍, ഒയാസിസ് ഗ്രൂപ്പ് എം. ഡി. ഷാജഹാന്‍, കെ. കെ. മൊയ്തീന്‍ കോയ, മുഹസീന്‍ എന്നിവര്‍ സംബന്ധിച്ചു.
നിലവിൽ ഏറ്റവും കൂടുതല്‍ സമയം പാട്ട് പാടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ തുടര്‍ച്ച യായി പാടിയ നാഗ്പുര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ പേരിലാണ്.
ഫെബ്രുവരി 21 ഉച്ച വരെ നടക്കുന്ന സംഗീത പരിപാടി മുഴുവനായി റെക്കോഡ് ചെയ്ത ശേഷം ഗിന്നസ് അധികാരികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 110 മണിക്കൂര്‍ പാടി സുധീര്‍ ഗിന്നസ് ബുക്കി ലേക്ക് പ്രവേശിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബഹുമതി, സംഘടന