അബുദാബി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി അബുദാബി യിൽ ഗാനാലാപന യജ്ഞം നടത്തുന്ന പറവൂര്‍ സുധീര്‍ എന്ന ഗായകൻ തന്റെ ദൌത്യത്തിൽ 72 മണിക്കൂർ വിജയ കര മായി പൂർത്തിയാക്കി.
അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ ആരംഭിച്ച യജ്ഞം, 110 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ എറണാകുളം ജില്ല യിലെ പറവൂര്‍ ചിറ്റാറ്റുകര മാച്ചാം തുരുത്ത് സ്വദേശിയായ വി. എന്‍. സുധീറിന് ഇനി ഏതാനും മണിക്കൂറു കള്‍ മാത്രം മതി യാവും. ശാരീരിക വിഷമതകള്‍ ഒന്നും അനുഭവപ്പെടാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വിജയകരമായി പാടിക്കഴിഞ്ഞു.
വിവിധ സ്കൂളു കളില്‍ നിന്നും വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും വിവിധ കൂട്ടയ്മകളിലെ പ്രവര്‍ത്തകരും വ്യവസായ വാണിജ്യ മേഖല കളിലെ പ്രമുഖരും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിലുള്ള നിരവധി സന്ദർശകർ ഈ പരിപാടി ആസ്വദിക്കാനും സുധീറിനെ പ്രോത്സാഹി പ്പിക്കാനും ആശീർവദി ക്കാനു മായി ഐ. എസ്. സി. യിലേക്ക് എത്തി.
നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമ ത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ച യായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ മറ്റു ആരോഗ്യ പ്രശ്‌ന ങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ദൈവാനുഗ്ര ഹവും സംഗീത പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും മലയാളി സമൂഹ ത്തിന്‍റെ പ്രാര്‍ത്ഥന കളും തനിക്കു കിട്ടുന്ന തിലൂടെ ഈ യജ്ഞം വിജയ കരമായി പൂര്‍ത്തി യാക്കാന്‍ തനിക്കു സാധിക്കും എന്നും ഗായകന്‍ സുധീര്‍ പറഞ്ഞു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അബുദാബി യില്‍ അവസരം ലഭിച്ചതിലും ഇവിടത്തെ ഇന്ത്യന്‍ സമൂഹം തനിക്കു നല്‍കി വരുന്ന പിന്തുണയിലും സുധീര്‍ വളരെ സംതൃപ്തനാണ്.
പറവൂര്‍ തത്തപ്പിള്ളി സ്വദേശി യും അബുദാബി യിലെ എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ട റുമായ എം. കെ. സജീവന്‍, നാട്ടില്‍ നിന്നെത്തിയ പരിപാടിയു ടെ കോര്‍ഡി നേറ്റര്‍ കെ. കെ. അബ്ദുല്ലയും മറ്റു സുഹൃത്തുക്കളും പാട്ടില്‍ ലോക റെക്കോഡ് കുറിക്കാന്‍ സുധീറിന് വേണ്ടതായ സഹായ സഹകരങ്ങള്‍ നല്‍കി കൂടെയുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, ബഹുമതി, സംഗീതം, സംഘടന