അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച നാലാമത് അമേച്വര്‍ നാടക മത്സര ത്തില്‍ ‘സമയം’ മികച്ച നാടക മായി തെരഞ്ഞെടുത്തു. ശക്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘സമയം’ സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാട് മികച്ച സംവിധായ കനുമായി.
ദുബായ് റിമമ്പറന്‍സിന്റെ ‘മൂക നര്‍ത്തകന്‍’ എന്ന നാടക ത്തിലെ ഭീമന്‍ എന്ന കഥാ പാത്ര ത്തെ അരങ്ങില്‍ അവിസ്മരണീയ മാക്കിയ കൃഷ്ണനുണ്ണി മികച്ച നടനും മൂക നര്‍ത്ത കനിലെ തന്നെ സീതമ്മ യായി അഭിനയിച്ച ധന്യ സുരേഷ് മികച്ച നടി യുമായി തെരഞ്ഞെടുക്കപ്പെട്ടു.
മൂക നര്‍ത്തകന്‍, ഇരകള്‍ എന്നീ നാടക ങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ സമയ ത്തില്‍ അഛന്റെ വേഷ ത്തില്‍ എത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും ഇരകളിൽ ജൂലി എന്ന കഥാപാത്ര മായി അരങ്ങില്‍ എത്തിയ അപര്‍ണ സന്തോഷ് രണ്ടാമത്തെ നടി യുമായി.
‘രക്തബന്ധം’ എന്ന നാടക ത്തിലെ പ്രകടന ത്തിന് മാസ്റ്റര്‍ ഒാസ്റ്റിന്‍ ജോബിസ് മികച്ച ബാല താരമായും തെരഞ്ഞെടുക്കപ്പെട്ടു.
കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫറുടെ മാനസിക സമ്മര്‍ദ്ദ ങ്ങള്‍ ആസ്പദമാക്കി ഇരകള്‍ എന്ന നാടക ത്തിനു രചന നിര്‍വ്വഹിച്ച കെ. വി. ബഷീര്‍, മൂക നര്‍ത്തകന്‍ സംവിധാനം ചെയ്ത ശശിധരന്‍ നടുവില്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്കാരം നേടി.
കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി അംഗവും കേരള സര്‍ക്കാരിന്റെ രാജ്യാന്തര പ്രവാസി നാടക മല്‍സര ങ്ങളുടെ ജൂറി അംഗവു മായിരുന്ന മീനമ്പലം സന്തോഷ് വിധി കര്‍ത്താവ് ആയിരുന്നു.
വിജയി കള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസു കളും സമാപന സമ്മേളന ത്തില്‍ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി മാരായ വിജയ രാഘവന്‍, സന്തോഷ് എന്നിവരും സമാജം കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, പ്രവാസി, ബഹുമതി, മലയാളി സമാജം, സംഘടന