അബുദാബി : അറബ് രാഷ്ട്ര ങ്ങളിലെ പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയതില്‍ ലുലു ഇന്റര്‍ നാഷണല്‍ എക്‌സ് ചേഞ്ച് സി. ഒ. ഒ. യും മലയാളി യുമായ അദീബ് അഹമ്മദും സ്ഥാനം നേടി.
ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യം അറിയി ച്ചത്. യു. എ. ഇ. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അറബ് വിഭാഗം പ്രസിഡന്റ് ഡോ. നാസര്‍ ബിന്‍ അഖ്വീല്‍ അല്‍ തായർ എന്നിവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.
മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക രംഗ ങ്ങളില്‍ ഓരോ വര്‍ഷവും ശ്രദ്ധേ യമായ സംഭാവനകള്‍ നല്‍കുന്ന വരാണ് ഫോബ്‌സ് പുറത്തി റക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ലുലു ഇന്റര്‍ നാഷണല്‍ എക്‌സ് ചേഞ്ച് 2009 ല്‍ ആണ് ആരംഭിച്ചത്. ആറു വര്‍ഷം കൊണ്ട് സ്ഥാപന ത്തെ മികച്ച നില യിലേക്ക് ഉയര്‍ ത്തിയ പ്രവര്‍ത്തന മികവി നാണ് അദീബ് അഹമ്മദിനെ ഫോബ്‌സ് ആദരിച്ചത്. ലുലു എക്‌സ്‌ചേഞ്ചിന് യു. എ. ഇ. ക്ക് അകത്തും പുറത്തു മായി 100 ശാഖകളാണ് ഉള്ളത്.
ഫോബ്‌സിന്റെ പട്ടിക യില്‍ ഇടം നേടാനായത് വലിയ അംഗീകാര മായി കണക്കാ ക്കുന്നു വെന്നും ഇത് മുന്നോട്ടുള്ള പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ നേട്ട ങ്ങള്‍ കൈ വരി ക്കാന്‍ പ്രോത്സാഹനം ആകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.
ഉപഭോക്താ ക്കളുടെ താത്പര്യ ങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്തു കൊണ്ടുള്ള ബിസിനസ് രീതി യാണ് ലുലു എക്‌സ്‌ചേഞ്ച് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
- pma