അബുദാബി : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ലോക ത്തിലെ ധനി കരായ ഇന്ത്യ ക്കാരുടെ പേരു കളില്‍ എം. എ. യൂസഫലി ഒന്നാമത്.
മലയാളി കളായ ധനികരുടെ ലിസ്റ്റി ലാണ് എം. എ. യൂസഫലി മുന്നില്‍ നില്ക്കുന്നത് എങ്കിലും മുകേഷ് അംബാനി യാണ് ഏറ്റവും ധനിക നായ ഇന്ത്യ ക്കാരന്‍. ആസ്തി 1,890 കോടി ഡോളര്‍. യൂസഫലി യുടെ ആസ്തി 370 കോടി ഡോളറാണ്. നൂറു പേരുടെ പട്ടികയില്‍ രവി പിള്ള യാണു മലയാളി ധനികരില്‍ രണ്ടാമത്. ദിലീപ് സാങ്‌വി ഇന്ത്യ ക്കാരായ ധനിക രില്‍ രണ്ടാമൻ.
ഗള്‍ഫിലെ ഒമ്പതു പേരാണ് ഈ വര്‍ഷം ആദ്യ പട്ടിക യില്‍ ഇടം നേടിയത്. പതിനേഴാം സ്ഥാനത്തുള്ള സ്ഥാനത്തുള്ള മിക്കി ജഗ്താനിയാണ് ഇവരില്‍ മുന്നില്‍. എം. എ. യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, ഡോ. ബി. ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, പി. എന്‍. സി. മേനോന്‍, രഘുവീന്ദര്‍ കട്ടാരിയ എന്നിവരാണ് ഗള്‍ഫില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച സമ്പന്നര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, യൂസഫലി, വ്യവസായം, സാമ്പത്തികം