അബുദാബി : ശൈഖ് ഖലീഫ ആശുപത്രി യിലെ രക്ത പരിശോധനാ കേന്ദ്ര ത്തിൽ (പ്രിവന്‍റീവ് മെഡിസിന്‍ കെട്ടിടത്തില്‍) പ്രവര്‍ത്തി ച്ചിരുന്ന എമിറേറ്റ്സ് ഐ. ഡി. ഓഫീസിന്റെ പ്രവർത്തനം ഞായറാഴ്ച മുതൽ താത്കാലിക മായി നിറുത്തി വെക്കുന്ന തായി അധികൃതര്‍ അറിയിച്ചു. അറ്റ കുറ്റ പ്പണി കള്‍ക്കു വേണ്ടി യാണ് സേവനം കേന്ദ്രം ഞായറാഴ്ച മുതല്‍ അടച്ചിടുന്നത്.
തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച സേവന ങ്ങള്‍ക്ക് അബുദാബി മദീനാ സായിദി ലെ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസിൽ പ്രവര്‍ത്തി ക്കുന്ന എമിറേറ്റ്സ് ഐ. ഡി. സേവന കേന്ദ്ര ത്തിൽ സമീപിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
അബുദാബി ശൈഖ് ഖലീഫ ആശുപത്രി യോട് അനു ബന്ധിച്ച് പ്രവർത്തി ച്ചിരുന്ന ഈ സേവന കേന്ദ്ര ത്തിൽ വിദേശി കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് (‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’) നല്‍കുന്ന തിന്‍െറ ഭാഗ മായി വിരൽ അടയാളവും ഫോട്ടോയും എടുക്കുകയും ചെയ്തിരുന്നു. അടച്ചു പൂട്ടുന്ന കേന്ദ്ര ത്തില്‍ ലഭ്യ മായിരുന്ന എല്ലാ സേവന ങ്ങളും സെന്‍ട്രല്‍ പോസ്റ്റ് ഓഫീ സിലെ എമിറേറ്റ്സ് ഐ.ഡി. കേന്ദ്രത്തിൽ ലഭിക്കും.
പ്രവർത്തി ദിന ങ്ങളായ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 8.30 മണി വരെ ഈ ഓഫീസ് പ്രവർത്തിക്കും. ദിവസവും 1260 അപേക്ഷ കരെ സ്വീകരിക്കാന്‍ സജ്ജമാക്കി യിരിക്കുന്ന സേവന കേന്ദ്ര ത്തില്‍ പൊതു ജന സൗകര്യാർത്ഥം പുരുഷൻ മാർക്കായി ആറു വരി കളും സ്ത്രീ കൾക്കായി മൂന്നു വരി കളും ക്രമീ കരി ച്ചിട്ടുണ്ട്.
അതോറിറ്റി യുടെ മറ്റു സേവന കേന്ദ്ര ങ്ങള്‍ക്കു സമാന മായ വിധ ത്തിൽ രൂപ വ്യത്യാസം വരുത്തു വാനും ആധുനിക സജ്ജീ കരണ ങ്ങൾ ഒരുക്കുന്ന തിനും വേണ്ടി യാണ് നിലവിലെ കേന്ദ്രം അടച്ചി ടുന്നത് എന്നും അധി കൃതര്‍ അറിയിച്ചു.
എമിറേറ്റ്സ് ഐ. ഡി. യുടെ വെബ് സൈറ്റി ലൂടെയും ഫേസ് ബുക്ക് പേജ്, ട്വിറ്റർ എന്നിവ വഴിയോ 600 53 00 03 എന്ന ടോൾ ഫ്രീ നമ്പറി ലൂടെയോ കൂടുതല്‍ വിവര ങ്ങള്‍ അറിയാവുന്ന താണ്.
അനുബന്ധ വാർത്തകൾ :-
* യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
* നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്
- ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
- ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് : e പത്രവും പങ്കാളിയായി
-
എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും
- pma