
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷവും അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി യുടെ വാർഷിക ആഘോഷവും നിറ പ്പകി ട്ടാര്‍ന്ന പരി പാടി കളോടെ ആശു പത്രി അങ്കണ ത്തിൽ നടന്നു.
ചടങ്ങില്‍ മുഖ്യ അതിഥി ആയി എത്തിയ യു. എ. ഇ. സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ ദേശീയ പതാക ഉയര്‍ത്തി യതോടെ ആഘോഷ പരി പാടികള്‍ക്ക് തുടക്കമായി.
നാലാം വർഷ ത്തിലേക്ക് കടക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്ന യു. എ. ഇ. ഭര ണാധി കാരികൾക്കും യു. എ. ഇ. ജനതക്കും നന്ദി അറിയിച്ചു കൊണ്ട് ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ടറു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടികൾക്ക് നേതൃത്വം നൽകി.
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹമദ് അൽ ഹൊസാനി, ഡോക്ടർ ജോർജ് കോശി തുട ങ്ങി യവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ആശുപത്രി ജീവന ക്കാരു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.
- pma





























