ജിദ്ദ : സൗദി അറേബ്യയില്‍ വനിത കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കു വാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് ഇറക്കി.
ഹിജ്റ വര്‍ഷം 1439 ശവ്വാല്‍ 10 മുതല്‍ (2018 ജൂണ്‍ 24) ആയി രിക്കും വനിത കൾക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക എന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തീരുമാനം നടപ്പില്‍ വരുത്തുവാൻ ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ – സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി കളുടെ ഉന്നത തല സമിതി രൂപീകരി ക്കുക യും ചെയ്തു. ഈ കമ്മിറ്റി 30 ദിവസ ത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്ന തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.
* വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക് ചാട്ടവാര്‍ അടി
* സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, സ്ത്രീ, സ്ത്രീ വിമോചനം, സൗദി, സൗദി അറേബ്യ