അബുദാബി : മലയാളി സമാജം നാടക മഹോ ത്സവ ത്തിനു തിരശ്ശീല വീണു. യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നും ഒൻപതു നാടക ങ്ങൾ മല്‍സര ത്തി നായി എത്തി യിരുന്നു. മികച്ച നാടകം, മികച്ച സംവി ധായകൻ (ഷൈജു അന്തിക്കാട്) മികച്ച രണ്ടാമത് നടി (ദേവി അനിൽ) സഹ നടി ക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരം (ഷാഹിധനി വാസു) അടക്കം നാല് അവാർഡുകൾ നേടി യുവ കലാ സാഹിതി അബു ദാബി അവതരി പ്പിച്ച ‘ഒരു ദേശം നുണ പറയുന്നു’ നാടക മഹോല്‍ സവ ത്തില്‍ മുന്നിട്ടു നിന്നു.
മികച്ച നടൻ : അഷറഫ് കിരാലൂർ (അരാജക വാദി യുടെ അപകട മരണം – അവതരണം : തിയ്യറ്റർ ക്രിയേ റ്റീവ്, ഷാർജ). മികച്ച നടി : ജീന രാജീവ് (സക്കറാം ബൈൻഡർ – അവ തരണം : അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ). മികച്ച രണ്ടാമത് നടൻ : ഷാജഹാൻ ഒ. ടി. മികച്ച രണ്ടാമത് നാടകം : ഇയാഗോ, (അവതരണം : തിയ്യറ്റർ ദുബായ്). മികച്ച മൂന്നാമത് നാടകം : (അരാജക വാദിയുടെ അപകട മരണം – അവതരണം : തിയ്യറ്റർ ക്രിയേറ്റീവ്, ഷാർജ). മികച്ച രണ്ടാമത് സംവിധായകൻ : അഭിമന്യു വിനയ കുമാർ (യമദൂത് – അവതരണം : ശക്തി തിയ്യ റ്റേഴ്സ്). മികച്ച ലൈറ്റ് : ശ്രീജിത്ത് പൊയിൽ ക്കാവ് (ജന ശത്രു – അവ തരണം : തീരം ആർട്ട്സ് ദുബായ്). മികച്ച ചമയം: ക്ലിന്റ് പവിത്രൻ (യമദൂത് – അവതരണം : ശക്തി തിയ്യ റ്റേഴ്സ്). മികച്ച സംഗീതം: ഇയാഗോ (അവതരണം : തിയ്യറ്റർ ദുബായ്). മികച്ച ബാല താരം : പവിത്ര സുധീർ (മാ – അവതരണം : കല അബു ദാബി). മികച്ച രംഗ സജ്ജീ കരണം : ഇയാഗോ – അവതരണം : തിയ്യറ്റർ ദുബായ്.
സ്‌പെഷ്യൽ ജൂറി അവാർഡുകൾ നേടിയവർ – സംവിധാനം : ഗോപി കുറ്റിക്കോൽ (മാ). സഹ നടൻ :പ്രകാശൻ തച്ചങ്ങാട് (യമദൂത്), സഹ നടി : ഷാഹിധനി വാസു (ഒരു ദേശം നുണ പറയുന്നു. സോന ജയരാജ് (സക്കറാം ബൈൻഡർ). മികച്ച രംഗ സജ്ജീകരണം : ഇയാഗോ.
മുസഫയിലെ സമാജം അങ്കണ ത്തിൽ നടന്ന ചടങ്ങിൽ വിധി കർത്താക്കളായ പയ്യന്നൂർ മുരളി സജി തുളസി ദാസ് എന്നിവർ നാടകങ്ങളെ വില യിരുത്തി ക്കൊണ്ടു വിധി പ്രഖ്യാപനം നടത്തി. സമാപന സമ്മേളന ത്തിൽ നാടക പ്രവർത്തക നും സംവി ധായ കനുമായ വക്കം ഷക്കീർ, സമാജം പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നാടകം, ബഹുമതി, മലയാളി സമാജം