അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. തല യുവ ജനോ ത്സവം ജനുവരി 25, 26, 27 (വ്യാഴം, വെള്ളി, ശനി) ദിവസ ങ്ങളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തിലെ മൂന്ന് വേദി കളി ലായി നടക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 13 ഇന ങ്ങളി ലാണ് മത്സര ങ്ങള്‍. ഒമ്പത് വയസ്സിനു മുകളി ലുള്ള വരില്‍ കൂടുതല്‍ പോയിന്റ് നേടുന്ന വിജയി യെ കലാ തിലക മായി പ്രഖാപിക്കും.
നാടക സംവി ധായ കനായ വക്കം ഷക്കീര്‍, കലാ മണ്ഡല ത്തില്‍ നിന്നുള്ള രണ്ട് അദ്ധ്യാപകരും വിധി കര്‍ത്താ ക്കള്‍ ആയി രിക്കും.
സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, ട്രഷറര്‍ ടോമിച്ചന്‍, കലാ വിഭാഗം സെക്രട്ടറി ബിജു വാര്യര്‍, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങ ളായ ജെറിന്‍ കുര്യന്‍, നാസര്‍ ചാവക്കാട്, പ്രായോജക പ്രതി നിധി കളായ ഡോ. വി. ആര്‍. അനില്‍ കുമാര്‍, സൂരജ് പ്രഭാകര്‍, ബിനു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, മലയാളി സമാജം, വിദ്യാഭ്യാസം, സംഗീതം, സാംസ്കാരികം