ദുബായ് : അഹമ്മദാ ബാദിലെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റി ന്റെ (ഐ. ഐ. എം.) ആദ്യവിദേശ കേന്ദ്രം ദുബായിൽ സ്ഥാപി ക്കുന്നതു സംബന്ധിച്ച് ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വ ത്തിലുള്ള ബി. ആർ. എസ്. വെഞ്ചേഴ്‍സു മായി ധാരണാ പത്രം ഒപ്പിട്ടു.
മാനേജ് മെന്റ് വിദ്യാ ഭ്യാസ ത്തിലും പരി ശീലന ത്തിലും പ്രഗത്ഭ ചരിത്ര ത്തിന്ന് ഉടമ കളായ ഐ. ഐ. എമ്മി ന്റെ അനുഭവ സമ്പത്തും പ്രാവീണ്യ വും ഗൾഫ് മേഖല യിലും ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ആരം ഭി ക്കുന്ന പ്രസ്തുത കേന്ദ്രം 2018 ജൂൺ മാസം തന്നെ പ്രവർ ത്തനം തുടങ്ങും എന്ന് അധി കാരി കൾ അറി യിച്ചു.
ബി. ആർ. എസ്. വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ബന്ധങ്ങൾ, നടത്തിപ്പു സംവി ധാന ങ്ങൾ എന്നിവ യും ഐ. ഐ. എം. അഹമ്മദാ ബാദ് അക്കാദ മിക സൗകര്യ ങ്ങളും കൈകാര്യം ചെയ്യും. വിവിധ തല ങ്ങളിൽ സുദീർഘ പരിചയ മുള്ള രണ്ടു സ്ഥാപന ങ്ങ ളുടെ ഈ പങ്കാളിത്തം ഗൾഫ് മേഖല യിലെ മാനേജ് മെന്റ് ട്രെയിനിംഗ് രംഗത്തും അക്കാദമിക വളർച്ച യിലും ഗുണ ഫല ങ്ങളു ണ്ടാക്കും.
ഐ. ഐ. എമ്മി ന്റെ പൂർവ്വ വിദ്യാർത്ഥി കൾ ധാരാള മുള്ള യു. എ. ഇ. യിൽ, ദുബായിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്മെന്റ് വിദ്യാഭ്യാസ ത്തിൽ പുതിയ നാഴിക ക്കല്ലാണ് എന്നും ലബ്ധ പ്രതിഷ്ഠ രായ ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് ഗൾഫ് മേഖല യിൽ തങ്ങൾക്കു ലഭി ക്കാവുന്ന ഏറ്റവും മികച്ച പങ്കാളി കളാണ് എന്നും ചടങ്ങിൽ ഐ. ഐ. എം. ഡയറക്ടർ പ്രൊഫ. എറോൽ ഡിസൂസ അഭി പ്രായപ്പെട്ടു.
തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാ ഭ്യാസ രംഗത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങുമ്പോൾ, ഇന്ത്യ യിലെ മികവി ന്റെ കേന്ദ്ര ങ്ങളി ലൊ ന്നായ അഹമ്മദാബാദ് ഐ. ഐ. എമ്മു മായി കൈ കോർക്കാന്‍ കഴിഞ്ഞത് ഗൾഫ് മേഖല യിലെ മാനേജ്മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം നേടു വാന്‍ കഴി യു ന്നതും അഭിമാന കര മാണ് എന്ന് ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി സൂചിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, uae-exchange, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം