ഷാർജ : ജ്വാല കലാ സാംസ്കാരിക വേദി യുടെ അഞ്ചാം വാർഷിക ആഘോഷം ‘ജ്വാല ഉത്സവ് 2018’ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഷാര്‍ജ യില്‍ സംഘടിപ്പിച്ചു.
പ്രസിഡണ്ട് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍.ഗോപിനാഥ് മുതുകാട്, രക്ഷാധി കാരി യും സാഹിത്യ കാരനു മായ ഡോ. അംബികാ സുതൻ മാങ്ങാട്, ജനറൽ സെക്രട്ടറി കെ. ടി.നായർ, ട്രഷർ രാജീ വ് രാമ പുരം, ഇന്ത്യൻ അസ്സോസിയേഷൻ ഭാര വാഹി കളായ ബിജു സോമൻ, വി. നാരായണൻ നായർ തുട ങ്ങി യവര്‍ സംബന്ധിച്ചു.
ജ്വാല ഭാര വാഹിയും എഴുത്തു കാരനു മായ ഗംഗാ ധരൻ രാവ ണേശ്വര ത്തിന്റെ കവിതാ സമാഹാര ത്തി ന്റെ പ്രകാശനവും നടന്നു. ജ്വാല അംഗ ങ്ങളും കുട്ടി കളും വിവിധ കലാ പരി പാടികൾ അവതരിപ്പിച്ചു.
- pma