അബുദാബി : ജോലി യിൽ നിന്നു വിരമിച്ച പ്രവാസി കൾ നിശ്ചിത മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാജ്യത്ത് തങ്ങു വാന്‍ വിസ അനുവദി ക്കുവാനുള്ള നിയമ പരിഷ്കാരം യു. എ. ഇ. നടപ്പിലാക്കുന്നു.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭര ണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
55 വയസ്സു പൂർത്തി യായി ജോലി യിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ ക്കാലം യു. എ. ഇ. യിൽ താമസി ക്കു വാൻ ആഗ്ര ഹി ക്കുന്ന പ്രവാസി കൾക്ക് അഞ്ചു വർഷ ത്തേക്ക് പ്രത്യേക താമസ വിസ അനുവദി ക്കുവാ നാണ് മന്ത്രി സഭാ തീരു മാനം. ഉപാധി കളോടെ വിസ പുതുക്കു വാനും സാധിക്കും.
അഞ്ചു വർഷത്തെ വിസ അനുവദിക്കേണ്ട വ്യക്തിക്ക് മാസം തോറും 20,000 ദിർഹ ത്തിൽ കുറയാത്ത വരുമാ നവും ഇരുപത് ലക്ഷം ദിർഹ ത്തിന്റെ നിക്ഷേപം വസ്തു വക കളിൽ ഉണ്ടാവുകയും വേണം. അല്ലെങ്കിൽ പത്തു ലക്ഷ ത്തിലേറെ ദിർഹ ത്തി ന്റെ സമ്പാദ്യം യു. എ. ഇ. യിൽ ഉണ്ടാ യിരിക്കണം.
ഈ വ്യവസ്ഥകള്‍ അനു സരിച്ച് ആയിരിക്കും അഞ്ചു വർഷ ത്തേക്കുള്ള വിസ അനു വദിക്കുക. ദീർഘ കാല വിസ അനു വദി ക്കുന്ന നിയമം 2019 മുതലാണ് പ്രാബല്യ ത്തിലാ വുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, visa-rules, അബുദാബി, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ.