അബുദാബി : പ്രമുഖ വ്യവസായ സംരംഭകന്‍ ഡോ. ബി. ആർ. ഷെട്ടി യുടെ ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി ബിരുദ ധാരി കൾക്ക് തൊഴില്‍ അവ സരം ഒരു ക്കുന്ന തിനുള്ള ധാരണാ പത്രം ഒപ്പു വച്ചു.
ഈ സർവ്വ കലാ ശാല യിൽ നിന്നുള്ള ബിരുദ ധാരി കളെ ബി. ആർ. എസ്. വെഞ്ചേഴ്സി നു കീഴി ലു ള്ള വിവിധ സ്ഥാപന ങ്ങളിൽ അർഹ മായ സ്ഥാന ങ്ങളിൽ നിയമി ക്കുന്ന തിനും സാദ്ധ്യത യുള്ള വിദ്യാർത്ഥി കൾക്ക് എട്ടു മുതൽ 16 ആഴ്ച കൾ വരെ നീണ്ടു നിൽക്കുന്ന ഇന്റേൺ ഷിപ്പ് സൗകര്യം ഒരു ക്കുന്ന തിനും ഇതു വഴി സംവി ധാനം ഉണ്ടാകും.
യു. എ. ഇ. ആസ്ഥാന മായുള്ള ഒരു സർവ്വ കലാ ശാല യുമായി ഇത്തരം ഒരു ധാരണാ പത്രം ഇത് ആദ്യമാണ്. സായിദ് വർഷ ത്തിനുള്ള സമർപ്പണം കൂടി യാണ് ഈ നീക്കം എന്ന് ബി. ആർ. എസ്. വെഞ്ചേഴ്സിന്റെ വാര്‍ ത്താ ക്കുറി പ്പില്‍ അധികൃതര്‍ വ്യക്തമാക്കി.
ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ഫിനാൻഷ്യൽ സര്‍ വ്വീസ്, ഫാർമസ്യൂട്ടി ക്കൽസ്, ഹോസ്പി റ്റാലിറ്റി, പരി സ്ഥിതി തുടങ്ങി പല മേഖല കളി ലായി ഇന്ത്യ, യു. എ. ഇ., ആഫ്രിക്ക തുടങ്ങി ലോക ത്തിൽ പലയിടത്തും വൻ നിക്ഷേപം നടത്തി യിട്ടുള്ള കോർപ്പറേറ്റ് സ്ഥാപ നമാണ് ബി. ആർ. എസ്. വെഞ്ചേഴ്സ്.
ഒരു പ്രവാസി എന്ന നിലയിൽ തൊഴില്‍ അന്വേ ഷിച്ചു വന്ന തന്റെ ജീവിത ത്തെ മാറ്റി മറി ക്കു വാന്‍ അനു കൂല മായ അവസര ങ്ങൾ തന്ന യു. എ. ഇ. എന്ന മഹാ രാഷ്ട്ര ത്തിനും ശില്പിയായ ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാനും ഉദാര മതി കളായ ഭരണ കർത്താ ക്കൾ ക്കും ജനതക്കും ഈ സായിദ് വർഷ ത്തിൽ പ്രത്യുപ കാരം എന്ന നില യിലാണ് യുനൈ റ്റഡ് അറബ് എമി റേറ്റ്സ് യൂണി വേഴ് സിറ്റി യുമാ യുള്ള ഈ സഹ കര ണത്തെ കാണുന്നത് എന്ന് ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാ പകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പ്രതികരിച്ചു.
വിദ്യാഭ്യാസ ത്തിനും പൊതു വികസന ത്തിനും ഏറ്റവും ഊന്നൽ നൽകി യിരുന്ന ശൈഖ് സായിദി നിന്റെ ഉന്നത വീക്ഷണ ങ്ങളോ ടുള്ള കടപ്പാടും ഇതില്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
ഇരു കക്ഷി കളു ടെയും ഗുണ മേന്മ യാർന്ന സേവന ങ്ങളും പരി ചയ സമ്പത്തും പ്രയോജന പ്പെടു ത്തി ഭാവി വാഗ്ദാന ങ്ങളായ യുവ തല മുറ യെ തൊഴിൽ മേഖല യിൽ നിയമി ക്കുന്ന തിനുള്ള ഈ ധാരണാ പത്രം വലിയ പ്രചോദ നമാണ് എന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി അസോസ്സിയേറ്റ് പ്രൊവോസ്റ്റ് ഡോ. അത്തീഖ് അൽ മൻസൂരി അഭി പ്രായ പ്പെട്ടു.
1976 ൽ ശൈഖ് സായിദ് സ്ഥാപിച്ച യു. എ. ഇ. യിലെ ആദ്യത്തെ ദേശീയ സമഗ്ര സർവ്വ കലാ ശാല യാണ് യുനൈ റ്റഡ് അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി. ഇപ്പോൾ സ്വദേശികള്‍ അടക്കം ഏക ദേശം 15,000 ൽ പരം വിദ്യാർ ത്ഥി കളാണ് ഇവിടെ പഠനം തുടരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, അബുദാബി, ആരോഗ്യം, കുട്ടികള്‍, പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹ്യ സേവനം, സാമ്പത്തികം