അബുദാബി : രാജ്യത്തിന്റെ വിവിധ എമിറേ റ്റു കളില്‍ ശക്തമായ മഴ പെയ്തു. ശനി യാഴ്ച രാത്രി ഇടി മിന്ന ലോടു കൂടി യും കാറ്റിന്റെ അകമ്പടി യു മായി ട്ടാണ് മഴ പെയ്തത്. കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി ട്ടാണ് ഈ മഴ എന്നു കരുതുന്നു.
الإمارات: البروق حاليا على سويحان شرق ابوظبي #مركز_العاصفة pic.twitter.com/lMkZXhs8yi
— مركز العاصفة (@Storm_centre) February 16, 2019
അബുദാബിയുടെ വിവിധ ഭാഗങ്ങള്‍, ദുബായ്, ഷാർജ, അജ് മാന്‍, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റു കളിലും മഴ ലഭിച്ചു. ദുബായ് അൽ റുവയ്യ ഏരിയ യില്‍ ആണ് ഏറ്റവും അധികം മഴ ലഭി ച്ചത് എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.
الامارات: امطار متوسطة الان على مناطق الساحل الشرقي، تصوير ابراهيم البلوشي #مركز_العاصفة pic.twitter.com/kpB4iJlmQ6
— مركز العاصفة (@Storm_centre) February 17, 2019
റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരു ന്നതിനാല്‍ വാഹന ഗതാഗതം പതുക്കെ ആയി രുന്നു. പല യിടത്തും ആകാശം മേഘാവൃത മാണ്. വീണ്ടും ശക്തമായ മഴ പെയ്യു വാൻ സാദ്ധ്യത ഉള്ളതിനാൽ വാഹനം ഓടി ക്കുന്ന വര്‍ കൂടു തല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.
- pma