Saturday, January 16th, 2010

അബുദാബി നാടക സൌഹൃദം യാത്രയയപ്പ്

ksc-drama-festivalഅബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ല്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ട് നാല് അവാര്‍ഡുകള്‍ നേടിയ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘അവള്‍’ എന്ന നാടകത്തിലെ പ്രകടനത്തിലൂടെ വിജയിക ളായവര്‍ക്കും, പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
 
നാടക അവതരണ ത്തിനായി ഇവിടെ എത്തി ച്ചേര്‍ന്ന രചയിതാവും സംവിധാ യകനുമായ സതീഷ്‌ കെ. സതീഷിന് അബുദാബി നാടക സൌഹൃദം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രാജേഷ് ഗോപിനാഥ് ( എം. ഡി. മള്‍ട്ടി മെക്ക് ഹെവി എക്യുപ്മെന്റ് ) മുഖ്യാതിഥി ആയിരുന്നു. കെ. എസ്. സി. പ്രസിഡന്റ്റ് കെ. ബി. മുരളി, ജന. സിക്രട്ടറി ലായിനാ മുഹമ്മദ്‌, സമാജം സിക്രട്ടറി യേശു ശീലന്‍, അബുദാബി ശക്തി പ്രസിഡണ്ട് എ. യു. വാസു, യുവ കലാ സാഹിതി സിക്രട്ടറി എം. സുനീര്‍, കല അബുദാബി യുടെ സിക്രട്ടറി സുരേഷ് കാടാച്ചിറ തുടങ്ങിയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു.
 

ksc-drama-audience

 
സതീഷ്‌ കെ. സതീഷിനുള്ള ഉപഹാരം മുഖ്യാതിഥി രാജേഷ് ഗോപിനാഥ്, കെ. ബി. മുരളി എന്നിവര്‍ സമ്മാനിച്ചു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അന്‍പതില്‍ പരം കലാകാ രന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
 
‘അവള്‍’ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ അഭിനയിച്ച് മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി, അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരി പ്പിച്ചതിലൂടെ മികച്ച ബാല താരമായി തെരഞ്ഞെ ടുക്കപ്പെട്ട ഐശ്വര്യ ഗൌരീ നാരായണന്‍, അവളിലെ പ്രതി നായകനായി അഭിനയിച്ച ജാഫര്‍ കുറ്റിപ്പുറം, അവളിലെ റോസ് മേരിയെ ഹൃദ്യമായി രംഗത്ത്‌ അവതരി പ്പിച്ചതിലൂടെ മികച്ച ഭാവി വാഗ്ദാനമായി ജൂറി തിരഞ്ഞെടുത്ത ഷദാ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയപ്പോള്‍ ഹാളില്‍ നിന്നുയര്‍ന്ന കരഘോഷം, അവര്‍ അവതരിപ്പിച്ച കഥാ പാത്രങ്ങളെ കാണികള്‍ ഹൃദയത്തിലേറ്റി എന്നതിന് തെളിവായിരുന്നു.
 
മലയാള ഭാഷാ പാഠ ശാലയുടെ ഈ വര്‍ഷത്തെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായ വി. ടി. വി. ദാമോദരന് നാടക സൌഹൃദം സ്നേഹോപഹാരം സതീഷ്‌ കെ. സതീഷ്‌ സമ്മാനിച്ചു.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്ത കനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ ഈ കൂട്ടായ്മയുടെ സംഘാടകനും, സ്ഥാപക മെംബറുമായ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാനേയും ഇതേ വേദിയില്‍, ഉപഹാരം നല്കി ആദരിച്ചു.
 

pmabdulrahiman

 
കെ. എസ്. സി. മിനി ഹാളില്‍ ഒരുക്കിയ പരിപാടികള്‍ ഏ. പി. ഗഫൂര്‍, കെ. എം. എം. ഷറീഫ്, മാമ്മന്‍ കെ. രാജന്‍, റോബിന്‍ സേവ്യര്‍, ഇ. ആര്‍. ജോഷി, ജാഫര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഈ കൂട്ടായ്മയിലെ ഗായകര്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ പരിപാടിക്കു മാറ്റു കൂട്ടി.
 
 
ഫോട്ടോ : വികാസ് അടിയോടി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


«
«



  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine