മസ്കറ്റ് : സോഷ്യല്‍ മീഡിയ കളിലൂടെ തെറ്റായ വാർത്ത കൾ പ്രചരിപ്പി ക്കുന്ന പ്രവണത കള്‍ക്ക് എതിരെ മുന്നറി യിപ്പു മായി റോയൽ ഒമാന്‍ പോലീസ്.
ഒമാനില്‍ വാഹന രജിസ്‌ട്രേഷൻ പുതു ക്കുന്നതു മായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കളി ലൂടെ പ്രചരി ക്കുന്നത് തെറ്റായ വിവര ങ്ങളാ ണ് എന്നും ഇത്തരം വ്യാജ പ്രചാ രണ ങ്ങൾക്ക് എതിരേ ശക്ത മായ നടപടി കള്‍ ഉണ്ടാകും എന്നും റോയൽ ഒമാൻ പോലീസ് മുന്നറി യിപ്പ് നൽകി.
വാഹന രജിസ്‌ട്രേഷൻ പുതുക്കുവാന്‍ ജല – വൈദ്യുതി ബില്ലു മായി ബന്ധിപ്പിച്ചു എന്ന തര ത്തിൽ കഴിഞ്ഞ ദിവസ ങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് എതിരെ യാണ് പോലീസ് മുന്നറി യിപ്പ് നൽകിയിരി ക്കുന്നത്.
تحديثك للبيانات في نظام السجل المدني يسهم في تعزيز صحة المعلومات والبيانات لتعداد ٢٠٢٠. @Ecensus2020 #شرطة_عمان_السلطانية pic.twitter.com/VEnt3fWdu6
— شرطة عُمان السلطانية (@RoyalOmanPolice) July 16, 2019
എന്നാൽ അടുത്ത വർഷം നടക്കുന്ന ഇലക്ട്രോണിക് സെൻസ സിന്റെ ഭാഗ മായി വൈദ്യുതി ബില്ലു കളിലെ വ്യക്തി വിവരങ്ങള്‍ പുതുക്കി നല്‍കണം എന്ന് സ്വദേശി കളോടും വിദേശി കളോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സെൻസസിന് ആധാരമായി എടുക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഒമാന്‍, നിയമം, പ്രവാസി