അബുദാബി : യു. എ. ഇ. യുടെ ഉപ പ്രധാന മന്ത്രി ആയിരുന്ന ശൈഖ് സുൽ ത്താൻ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തു.
#UAEPresident condoles death of #SultanbinZayed Al Nahyan; three-day official mourning declared, flag flown at half-mast.#wamnewshttps://t.co/2ys7egEtHl
— WAM News / English (@WAMNEWS_ENG) November 18, 2019
ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധ മായ ദു:ഖം രേഖപ്പെടുത്തി. മരണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസ ത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒാഫീസു കളിലും പൊതു സ്ഥല ങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി.
فقدت اليوم أخي وعضيدي أحد رجالات الدولة الأوفياء ورمز من رموزها الوطنية .. عمل مع المؤسس المغفور له الشيخ زايد على وضع لبنات مؤسسات الاتحاد وخدمة شعبه .. رحم الله فقيد الوطن الكبير سلطان بن زايد آل نهيان وأسكنه فسيح جناته وألهمنا جميل الصبر والسلوان. pic.twitter.com/9PvLxNtbaF
— محمد بن زايد (@MohamedBinZayed) November 18, 2019
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ രണ്ടാ മത്തെ മകനായ ശൈഖ് സുൽത്താൻ ബിൻ സായിദ് നിലവില്‍, പ്രസിഡണ്ടിന്റെ പ്രതിനിധി ആയി സേവനം അനുഷ്ഠി ക്കുകയായിരുന്നു.
- pma