അബുദാബി : യു. എ. ഇ. യില്‍ ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക് നല്‍കും എന്ന് മന്ത്രി സഭാ തീരുമാനം. എല്ലാ രാജ്യ ക്കാർക്കും 5 വർഷം വരെ കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യായിരിക്കും ലഭി ക്കുക.
മറ്റു ടൂറിസ്റ്റ് വിസ കൾ ലഭിക്കുന്നതിന് നില വിലുള്ള മാനദണ്ഡം തന്നെയാവും ഈ വിസക്കും ഉണ്ടാവുക. എന്നാല്‍ ഈ വിസ യില്‍ വരുന്ന വർക്ക് മെഡിക്കൽ ഇന്‍ഷ്വ റന്‍സ് വേണ്ടി വരും എന്നാണ് സൂചന.
#UAE Cabinet chaired by @HHShkMohd, approves new amendment for tourist visas in #UAE. The new tourist visa will be valid for 5 years and can be used for multiple entries and is open for all nationalities. pic.twitter.com/T2gZolAkjy
— Dubai Media Office (@DXBMediaOffice) January 6, 2020
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാ രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, പുതിയ ടൂറിസ്റ്റ് വിസ സംവി ധാനത്തെ ക്കുറിച്ച് ട്വിറ്ററി ലൂടെ വിശദീകരിച്ചു.
اعتمدنا اليوم تغيير نظام التأشيرات السياحية في الدولة .. لتكون مدة تأشيرة السياحة خمسة أعوام متعددة الاستخدام .. لكافة الجنسيات .. نستقبل اكثر من ٢١ مليون سائح سنويا وهدفنا ترسيخ الدولة كوجهة سياحية عالمية رئيسية .. pic.twitter.com/C4s26JjUE5
— HH Sheikh Mohammed (@HHShkMohd) January 6, 2020
ആറു മാസം തുടർച്ചയായി തങ്ങാന്‍ യു. എ. ഇ. യിൽ തങ്ങാൻ കഴിയുന്ന രീതിയില്‍ ആയിരിക്കും ദീര്‍ഘ കാല സന്ദര്‍ശക വിസ സംവിധാനം എന്നും അറിയുന്നു. നിലവില്‍ മുപ്പതു ദിവസം (ഷോര്‍ട്ട് ടൈം വിസ), 90 ദിവസം (ലോംഗ് ടൈം വിസ) എന്നി ങ്ങനെ യാണ് ടൂറിസ്റ്റ് വിസ നൽകി യിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, അബുദാബി, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.