അബുദാബി : ഇന്ത്യന്‍ ഭക്ഷണ പാനീയ ങ്ങളും മറ്റു ഇന്ത്യന്‍ ഉത്പന്നങ്ങളും ഉള്‍ പ്പെടുത്തി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ ‘ഇന്ത്യാ ഉത്സവ്’ തുടക്കമായി. അബു ദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ‘ഇന്ത്യാ ഉത്സവ്’ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവ ങ്ങങ്ങൾ, പാനീയ ങ്ങൾ എന്നിവ രുചിക്കുവാനും രാജ്യ ത്തിന്റെ തനതു സാംസ്കാരിക – കലാ – പരി പാടി കൾ ആസ്വദി ക്കുവാനും ലുലു വിലെ ‘ഇന്ത്യാ ഉത്സവ്’ അവസരം ഒരുക്കും.
മധുര പലഹാര ങ്ങളും പാനീയ ങ്ങളും പഴച്ചാ റുകളും ഭക്ഷ്യ വിഭവങ്ങളും കര കൗശല വസ്തുക്കളും മറ്റു മായി ഇന്ത്യയിൽ നിന്നുള്ള മൂവായിരത്തോളം വൈവിധ്യ മാര്‍ന്ന ഉൽപ്പന്ന ങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ പ്രദർശി പ്പിച്ചിട്ടുണ്ട്.
ഇതു കൂടാതെ ഇന്ത്യയുടെ തനത് കലാ രൂപങ്ങൾ സ്വദേശി കൾക്കും മറ്റ് രാജ്യ ങ്ങളിൽ നിന്നുള്ള വർക്കും മുന്നിൽ അവതരി പ്പിക്കുന്ന സവിശേഷമായ ഉദ്യമം ആണ് ‘ഇന്ത്യാ ഉത്സവ്’ എന്ന് പരി പാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.
ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപവാല, റീജ്യണൽ ഡയറക്ടർ ടി. പി. അബൂ ബക്കർ, സി. സി. ഒ. വി. നന്ദ കുമാർ മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗ മായി ജനു വരി 28 വരെ ‘ഇന്ത്യാ ഉത്സവ്’ നീണ്ടു നില്‍ക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, പ്രവാസി, വ്യവസായം