അബുദാബി : ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബു ദാബി ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച വർണ്ണാഭ മായ പരിപാടി യിൽ വിവിധ പ്രായ ത്തി ലുള്ള ആയിരത്തി അഞ്ഞൂറോളം കുട്ടി കള്‍ അണി നിരന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാന ങ്ങളുടെ പര മ്പരാ ഗത വേഷ വിധാന ത്തിലും തനതു കലാ – സാംകാരിക പരിപാടി കളും നൃത്ത ചുവടു കളും ആയിട്ടാണ് കുട്ടികള്‍ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായത്.
അബുദാബി മുറൂറിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻ സിപ്പൽ നീരജ് ഭാർഗ്ഗവ, സ്‌കൂൾ ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി എന്നിവര്‍ ചേര്‍ന്ന് പതാക ഉയർത്തി യ തോടെ ആഘോഷ പരി പാടി കൾക്ക് തുടക്കമായി. സ്‌മൃതി ഭാർഗ്ഗവ ആഘോ ഷ പരിപാടി കൾക്ക് തേതൃത്വം നൽകി.
സ്‌കൂൾ ബോർഡ് ഓഫ് ഗവേർണസ് സർവ്വോത്തം ഷെട്ടി, വിദ്യാഭാസ വകു പ്പിൽ നിന്നും അമൽ അൽ അലി, സ്‌കിൽസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതി നിധി ഡോക്ടർ അമർ വെൽ, അബ്‌ദുല്ല മധുമൂൽ, അബു സെലാഹ, അനിസ് ലുക്മാൻ നദ് വി, സീമ ഷെട്ടി, രവി റായ് തുടങ്ങി യവർ വിശിഷ്ട അതിഥികൾ ആയിരുന്നു. കുട്ടി കളുടെ കലാ പരി പാടി കൾ ആസ്വദി ക്കുവാനായി നിരവധി രക്ഷ കർത്താ ക്കളും സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു.
ആഘോഷ ഭാഗമായി യു. എ. ഇ. യുടെ ദേശീയ വൃക്ഷ മായ ഗാഫ് മരം സ്കൂളു കളിലും വില്ല കളിലും വച്ചു പിടിപ്പി ക്കുന്ന പദ്ധതിക്കും സ്കൂളിൽ തുടക്കമായി.
പ്രിൻസിപ്പാൾ നീരജ് ഭാർഗ്ഗവ, ചെയർ മാൻ ബി. ആർ. ഷെട്ടിക്ക് വൃക്ഷ തൈ നൽകി കൊണ്ട് പദ്ധതിക്കു തുടക്ക മിട്ടു. അബുദാബി വിദ്യാഭ്യാസ വകുപ്പ് അധി കൃതരും വിവിധ സംഘടനാ ഭാര വാഹികളും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആഘോഷം, കുട്ടികള്‍