അബുദാബി : അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതി യില്‍ കൃത്യമായ അകലം പാലിക്കാതെ വാഹനം ഓടിച്ച് അപകടത്തില്‍ പെടുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിന്റുകളും ശിക്ഷയായി നല്‍കും.
കണ്ടു കെട്ടിയ വാഹനത്തിന്റെ റിലീസ് ഫീസ് (5,000 ദിര്‍ഹം) അടക്കുന്നതു വരെ ഉടമക്കു വാഹനം വിട്ടു നല്‍കില്ല. മൂന്നു മാസക്കാലം വരെ വാഹനം തിരിച്ച് എടുക്കാത്ത പക്ഷം ഇവ ലേലം ചെയ്യും എന്നും അബുദാബി പോലീസ് അറിയിച്ചു.
പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി വണ്ടി ഓടിച്ചാല്‍ 400 ദിര്‍ഹം ഫൈന്‍ അടക്കണം. കണ്ടു കെട്ടുന്ന വാഹനം പുറത്തി റക്കു വാന്‍ 5,000 ദിര്‍ഹം പിഴ നല്‍കണം. ഈ റിലീസ് ഫീസ് അടക്കുന്നതു വരെ ഉടമക്കു വാഹനം വിട്ടു നല്‍കില്ല.
മൂന്നു മാസക്കാലം വരെ വാഹനം തിരിച്ച് എടുക്കാത്ത പക്ഷം ഇവ ലേലത്തില്‍ വില്‍ക്കും എന്നും അബുദാബി പോലീസ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അബുദാബി, ഗതാഗതം, നിയമം, പ്രവാസി